പുതുവത്സരദിന തലേന്ന് പൊലീസ് പരിശോധനക്കിടെ അവഹേളിക്കപ്പെട്ട സ്വീഡിഷ് പൗരന്‍ സ്റ്റിവ് സ്റ്റീഫന്‍ ആസ്‌ബെര്‍ഗ് സംസ്ഥാനത്ത് വസ്തുവാങ്ങിയപ്പോഴും കബളിക്കപ്പെട്ടതായി ആരോപണം.
ഏഴ് വര്‍ഷം മുമ്ബ് കോവളത്തെത്തിയ സ്റ്റീഫന്‍ ബിസിനസില്‍ താല്‍പര്യം തോന്നി വിഴിഞ്ഞം സ്വദേശിയുടെ സഹായത്തോടെ വാഴമുട്ടം വട്ടപ്പാറ റോഡില്‍ ഹോം സ്‌റ്റേ നിര്‍മ്മിക്കാന്‍ സ്വന്തം കമ്ബനിയുടെ പേരില്‍ ഒന്‍പത് സെന്റ് വസ്തു വാങ്ങിയിരുന്നു. രണ്ട് പേരില്‍ നിന്നാണ് ഭൂമി വാങ്ങിയത്. മുന്‍ ഭൂ ഉടമയുടെ ബന്ധു ഹോം സ്‌റ്റേയില്‍ കയ്യേറി താമസിക്കുന്നതായും തന്റെ ജീവന് ഭീഷണിയുണ്ടെന്നുമാണ് സ്റ്റീഫന്റെ പരാതിയില്‍ പറയുന്നത്. ഇന്നലെ രാത്രി മന്ത്രി ശിവന്‍കുട്ടിയെ സന്ദര്‍ശിച്ചപ്പോള്‍ ഹോം സ്‌റ്റേ നടത്തിപ്പ് പ്രതിസന്ധിയിലാണെന്ന് സ്റ്റീഫന്‍ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നം നിലവില്‍ കുടുംബ കോടതിയില്‍ നിലനില്‍ക്കുകയാണ്.
ഒരു കോടി 65 ലക്ഷം രൂപയ്ക്കാണ് സ്റ്റീഫന്‍ വസ്തു വാങ്ങിയത്. എന്നാല്‍ ഇവിടെ ബിസിനസ് ആരംഭിക്കാന്‍ അനുവദിക്കില്ലെന്നറിയിച്ച് തന്നെ സമ്മര്‍ദത്തിലാക്കുകയാണെന്നും ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലെന്നും സ്റ്റീഫന്‍ മാധ്യമങ്ങളെ അറിയിച്ചു.എതിര്‍കക്ഷികളുമായി സംസാരിക്കാമെന്ന് പൊലീസ് കമ്മീഷണര്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇതുവരേയുള്ള സര്‍ക്കാര്‍ ഇടപെടലില്‍ തൃപ്തനാണെന്നും സ്റ്റീഫന്‍ പറഞ്ഞു.
വസ്തുവില്‍ വീട് പണിതതിന് ശേഷമുള്ള തര്‍ക്കെം കാരണം കേസ് കോടതിയുടെ പരിഗണനയിലാണ്. കൊവിഡ് വ്യാപനം രൂക്ഷമായ സമയത്ത് വട്ടപ്പാറ സമുദ്ര ഭാഗങ്ങളിലെ നിര്‍ദ്ധനരായ രോഗികള്‍ക്ക് ചികിത്സാ സഹായങ്ങളും ഭക്ഷണക്കിറ്റുകളും ഇദ്ദേഹം വിതരണം ചെയ്തിരുന്നു.
ഭാര്യ മരിച്ചതിന് ശേഷം സ്റ്റീഫന്‍ നാട്ടിലേക്ക് മടങ്ങി പോയിട്ടില്ല.ഇദ്ദേഹത്തിന്റെ രണ്ട് പെണ്‍മക്കള്‍ ഇടയ്ക്കിടെ പിതാവിനെ കാണാനെത്താറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു
അതേസമയം, ന്യൂഇയര്‍ ആഘോഷിത്തിനായി മദ്യം വാങ്ങിയ സ്റ്റീഫനെ പോലീസ് അവഹേളിച്ച സംഭവത്തില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചു. വിദേശിയുടെ വാഹനം തടഞ്ഞ് പരിശോധന നടത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ എസ്‌ഐ അനീഷ്, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ മനീഷ്, സജിത്ത് എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്