Friday, March 14, 2025

HomeNewsKerala"എടോ അത് മന്ത്രിയാടോ"...!! എനിക്ക് അത്ഭുതം തോന്നി; അരുണ്‍ ​ഗോപിയുടെ കുറിപ്പ് വൈറല്‍

“എടോ അത് മന്ത്രിയാടോ”…!! എനിക്ക് അത്ഭുതം തോന്നി; അരുണ്‍ ​ഗോപിയുടെ കുറിപ്പ് വൈറല്‍

spot_img
spot_img

കൃഷി മന്ത്രി പി പ്രസാദിനെക്കുറിച്ചുള്ള സംവിധായകന്‍ അരുണ്‍ ​ഗോപിയുടെ കുറിപ്പ് വൈറല്‍.

ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്ബോഴാണ് പ്രസാദിനെ കാണുന്നത്. സ്ലിപ്പര്‍ ചെരുപ്പും സാദാ മുണ്ടും ഷര്‍ട്ടും ധരിച്ച്‌ ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്നടയായാണ് അദ്ദേഹം വന്നത്. ‘ആഡംബരങ്ങളുടെ പാരമ്യതയില്‍ നില്‍ക്കുന്ന ഭരണകര്‍ത്താക്കള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു’ ‘ അരുണ്‍ ​ഗോപി കുറിക്കുന്നു .

അരുണ്‍​ ഗോപിയുടെ കുറിപ്പ് വായിക്കാം

ഇന്ന് ഞാനൊരു കാഴ്ച കണ്ടു…!! രാവിലെ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഗുരു സമാധിയില്‍ നില്‍ക്കുമ്ബോള്‍ രണ്ടു പോലീസ്‌കാര്‍ക്കൊപ്പം ഒരാള്‍ നടന്നു പോയി, വാതിക്കല്‍നിന്ന SI ആരോ പോകുന്നു എന്ന രീതിയില്‍ നിന്നപ്പോള്‍..!!(ഒരുപക്ഷേ ശ്രദ്ധിക്കാത്തതു കൊണ്ടാകാം) CI ഓടി വന്നു ആ പോലീസ് ഓഫീസറെ വഴക്കു പറഞ്ഞു “എന്താടോ സല്യൂട്ട് ചെയ്യാതിരുന്നത്” എന്ന്…!! ചെയ്തതെറ്റു മനസിലാകാതെ മിഴിച്ചു നിന്ന SI, അറിയാതെ ചോദിച്ചു പോയി “അതിനാരാണ് അദ്ദേഹം…???”
CI ഒരല്‍പ്പം ഈര്‍ഷ്യയോട് പറഞ്ഞു “എടോ അത് മന്ത്രിയാടോ”…!!
കണ്ടു നിന്ന എനിക്ക് അത്ഭുതം തോന്നി…!! ഗസ്റ്റ് ഹൗസില് നിന്നു സമാധിവരെ കാല്നടയായി വരിക ഒരു സ്ലിപ്പര്‍ ചെരുപ്പും സാധ മുണ്ടും ഷര്‍ട്ടും ധരിക്കുക ഇതല്ലല്ലോ കീഴ്‌വഴക്കം. സാധരണ ആഡംബരങ്ങളുടെ പാരമ്യതയില്‍ അതിമാനുഷികനായ മറ്റാരോ ആണ് സ്റ്റേറ്റ് കാറില്‍ സഞ്ചരിച്ചു ഭരണ ചക്രത്തിന്റെ അമരത്തു ഇരിക്കുന്നതെന്നു ഒളിഞ്ഞും തെളിഞ്ഞും നമ്മളെ ബോധ്യപ്പെടുത്തി തരാറുള്ള ആളുകള്‍ക്കിടയില്‍ ഇങ്ങനെ ഒരു മനുഷ്യന്‍ അദ്ഭുതമായിരുന്നു…!! പേരിനൊപ്പം മാത്രം ഔദ്യാഗിക പദവിയായ മന്ത്രി എന്ന വാക്കുള്ള പെരുമാറ്റത്തില്‍ തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ കൃഷി മന്ത്രി സഖാവ് പി പ്രസാദ് ആയിരുന്നു അത്..!! അദ്ദേഹത്തെ ഒരു പരിചയവുമില്ല ആദ്യാമായാണ് കാണുന്നത് പോലും… തികഞ്ഞ ആദരവ് തോന്നി..!! ജനാധിപത്യത്തിന്റെ സൗന്ദര്യം അങ്ങയെ പോലുള്ളവരെ മന്ത്രി പദവികളില്‍ കാണുമ്ബോള്‍ ആണ് ആശ്വാസകരമായി മാറുന്നത്..!!
ലാല്‍ സലാം സഖാവെ

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments