ന്യൂഡല്‍ഹി: നാട്ടില്‍ വിവാഹക്ഷണങ്ങള്‍ കൂടിയതോടെ അതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടിയാണ് ഇന്ത്യ വിട്ട് യുഎസിലേക്ക് എത്രയും വേഗം പോയതെന്ന് ഇന്ത്യയുടെ ഗോള്‍ഡന്‍ താരം നീരജ് ചോപ്ര.
ടോക്യോ ഒളിമ്ബിക്സിന് ശേഷം മറ്റ് മത്സരങ്ങളിലൊന്നും പങ്കെടുക്കാതെ പരിശീലനം തുടരുന്നതിന്റെ ഭാഗമായി നീരജ് ചോപ്ര യുഎസിലേക്ക് പോയിരുന്നു. തനിക്ക് വിവാഹങ്ങളിലേക്കുള്ള ക്ഷണം വര്‍ദ്ധിച്ചുവെന്നും, പരിശീലനത്തില്‍ നിന്ന് ശ്രദ്ധ തിരിയാതിരിക്കാന്‍ വേണ്ടിയാണ് പെട്ടന്ന് തന്നെ യുഎസിലേക്ക് പോന്നതെന്നും നീരജ് പറയുന്നു.
‘ ഞങ്ങള്‍ കായികതാരങ്ങള്‍ കരിയറിന്റെ ഭൂരിഭാഗം സമയവും കുടുംബത്തില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും വിട്ടാണ് നില്‍ക്കുന്നത്. ഒളിമ്ബിക്സില്‍ സ്വര്‍ണമെഡല്‍ നേടിയ ശേഷം കുറേയേറെ ആളുകളെ കണ്ടുമുട്ടി. അവര്‍ എന്നെ കാണുമ്ബോള്‍ വളരെ അധികം സന്തോഷം പ്രകടിപ്പിച്ചു. അവര്‍ പ്രശംസകള്‍ വാരിക്കോരി ചൊരിയുകയായിരുന്നു. എന്നാല്‍ പലപ്പോഴും പ്രതീക്ഷകളുടെ അമിത ഭാരമാണ് ഇത് തന്നിരുന്നത്. ഇങ്ങനെ സംഭവിക്കുന്നത് വഴി അനാവശ്യമായ സമ്മര്‍ദ്ദം സൃഷ്ടിക്കപ്പെടുകയും, പരിശീലനത്തെ അടക്കം അത് ബാധിക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ എത്രയും വേഗം പഴയ അവസ്ഥയിലേക്ക് പോകാന്‍ ആഗ്രഹിച്ചു. പരിശീലനത്തില്‍ തിരികെ എത്തിയ ശേഷം ലഭിക്കുന്ന ആശ്വാസം എന്ന് പറയുന്നത് വളരെ വലുതാണ്’
‘ എന്റെ നാട്ടില്‍ ഇപ്പോള്‍ ശൈത്യകാലമാണ്. കല്ല്യാണങ്ങള്‍ ധാരാളമായി നടക്കുന്ന സമയമാണിത്. പല വിവാഹങ്ങള്‍ക്കും എനിക്ക് ക്ഷണമുണ്ട്. നമ്മളെ അവരുടെ വിവാഹത്തിലേക്ക് അവര്‍ പ്രതീക്ഷിക്കുകയും ചെയ്യും. സമ്മര്‍ദ്ദം മൂലം പരിശീലനവും സാധിക്കില്ല. ഇത്തരം കാര്യങ്ങളെല്ലാം വല്ലാതെ തളര്‍ത്തിയിരുന്നു. എന്നാലിപ്പോള്‍ ഏറെ സന്തോഷവാനാണ്. യുഎസില്‍ എനിക്കിപ്പോള്‍ എന്റെ ശ്രദ്ധ വ്യതിചലിക്കാതെ സമാധാനത്തോടെ പരിശീലനം നടത്താന്‍ സാധിക്കുന്നുണ്ടെന്നും’ നീരജ് ചോപ്ര പറയുന്നു.