കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിനെതിരെ വീണ്ടും സംവിധായകന് ബാലചന്ദ്രകുമാറിന്റെ ആരോപണം. റിപ്പോര്‍ട്ട് ടിവിയോട് തന്നെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇരയുടെ സ്വകാര്യത മുന്‍നിര്‍ത്തി അതീവ രഹസ്യമായി കോടതി പോലും പരിഗണിച്ച നടിയുടെ വീഡിയോ ദൃശ്യങ്ങള്‍ ദിലീപ് പകര്‍പ്പെടുത്ത് കൈമാറിയെന്നാണ് ബാലചന്ദ്രകുമാറിന്റെ ഗുരുതരമായ ആരോപണം.
ദിലീപിനെതിരെ പുതിയ കേസെടുത്തതിന് പിന്നാലെയാണ് ഈ പ്രതികരണം വന്നത്. അതേസമയം കഴിഞ്ഞ ദിവസങ്ങളില്‍ ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് നടത്തിയ വെളിപ്പെടുത്തലുകളില്‍ വീണ്ടും അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെയാണ് ബാലചന്ദ്രകുമാര്‍ പുതിയ ആരോപണം റിപ്പോര്‍ട്ടറിനോട് വീണ്ടും ഉന്നയിച്ചത്.
നടിയുടെ സ്വകാര്യത മുന്‍നിര്‍ത്തി അതീവരഹസ്യമായി കോടതി പരിഗണിച്ച വീഡിയോ ദൃശ്യങ്ങളാണ് ദിലീപ് പകര്‍പ്പെടുത്ത് കൈമാറിയതെന്ന് ബാലചന്ദ്രുമാര് റിപ്പോര്‍ട്ട് ടിവിയോട് പറയുന്നു. കേസില്‍ നേരത്തെ പോലീസ് ഉദ്യോസ്ഥരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തിയെന്ന സംഭവത്തില്‍ താരത്തിന്റെ കേസെടുത്തിരുന്നു.
ഈ വിഷയത്തിലാണ് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചത്. തന്നെ ലണ്ടനില്‍ നിന്ന് ആലുവ സ്വദേശിയായ ഷരീഫ് എന്നയാള്‍ വിളിച്ചിരുന്നുവെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഇയാള്‍ തന്നോട് പീഡന ദൃശ്യങ്ങള്‍ ലണ്ടനിലാണ് ഉള്ളതെന്നും പറഞ്ഞുവെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി.
പീഡനദൃശ്യങ്ങള്‍ നാലുപേരുടെ പക്കാണ് ഉള്ളതെന്നും, ഇവര്‍ ലണ്ടനിലാണ് ഉള്ളതെന്നും ഷരീഫ് തന്നോട് പറഞ്ഞു. ഫോര്‍ട്ട് കൊച്ചിയില്‍ ദിലീപിന്റെ ഒരു സുഹൃത്തുണ്ട്. ഇയാള്‍ മുഖേനയാണ് ഈ ദൃശ്യങ്ങള്‍ പകര്‍പ്പെടുത്ത് ലണ്ടനിലേക്ക് കടത്തിയതെന്നും ഷെരീഫ് എന്നയാള്‍ പറഞ്ഞതായും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടറുമായുള്ള സംഭാഷണത്തില്‍ പറയുന്നു.
അതേസമയം ഈ ദൃശ്യങ്ങള്‍ പകര്‍പ്പെടുത്ത് വിദേശത്ത് കടത്തിയതിനെ കുറിച്ച് ദിലീപിന് വ്യക്തമായ വിവരമുണ്ടെന്ന് അയാള്‍ പറഞ്ഞിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറയുന്നു. തനിക്ക് ലഭിച്ച ഈ ഫോണ്‍ കോളിനെ കുറിച്ച ്പോലീസിനെ അറിയിച്ചെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.
തന്നെ വിളിച്ച ഷെരീഖിന്റെ കോളിന്റെ വിശദാംശങ്ങളും ശബ്ദ സാമ്പിളുകളും പോലീസിന് കൈമാറിയതായി ബാലചന്ദ്രകുമാര്‍ പറയുന്നു. കേസ് അട്ടിമറിക്കാന്‍ പലവഴികളും ദിലീപ് നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ടറിനോട് ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി. ഇതിനെല്ലാം വഴികളും നോക്കി, പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ വരെ ശ്രമിച്ചു.
ഇതൊന്നും നടക്കാതെ വന്നപ്പോഴാണ് ഒന്നരക്കോടിയോളം രൂപ ചെലവിട്ടിട്ട് ആണെങ്കിലും ഇവരെ അപായപ്പെടുത്താന്‍ ദിലീപും സംഘവും ശ്രമിച്ചതെന്നും ബാലചന്ദ്രകുമാര്‍ ആരോപിച്ചു. നേരത്തെ ഈ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ റിപ്പോര്‍ട്ട് ടിവിക്കെതിരെ അടക്കം ദിലീപ് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.
അതേസമയം നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലില്‍ ദിലീപ് അടക്കം ആറ് പ്രതികള്‍ക്കെതിരെ ജാമ്യമില്ലാത വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ദിലീപിനെ ഒന്നാം പ്രതിയാക്കുകയും ആറ് പേരെ ഉള്‍പ്പെടുത്തുകയും ചെയ്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് എറണാകുളം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കേസിലെ ആറാം പ്രതി വെളിപ്പെടുത്തലുകളില്‍ പറയുന്ന വിഐപി എന്നിവരാണ്. ബൈജു കെ പൗലോസിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. രണ്ടാം പ്രതി അനൂപ്, സഹോദരി ഭര്‍ത്താവ് സുരാജ്, നാലാം പ്രതി അപ്പു, അടുത്ത സുഹൃത്ത് ബൈജു എന്നിവരാണ് പ്രതിപട്ടികയില്‍ ഉള്ളത്.
നേരത്തെ ദിലീപിന് ദൃശ്യങ്ങള്‍ നല്കിയ വിഐപി ആലുവയിലെ രാഷ്ട്രീയ നേതാവാണെന്നായിരുന്നു ബാലചന്ദ്രകുമാര്‍ നേരത്തെ റിപ്പോര്‍ട്ട് ടിവിയോട് വെളിപ്പെടുത്തി. ഈ രാഷ്ട്രീയ നേതാവ് നടനുമായി വളരെ നാളായി അടുത്ത സൗഹൃദമുള്ളയാളിയിരുന്നുവെന്നാണ് സൂചന. സംഭവത്തിന് ശേഷം ദിലീപും ഇയാളും തമ്മില്‍ ദുബായിലേക്ക് യാത്ര ചെയ്തിരുന്നു.
ഇക്കാര്യത്തില്‍ പോലീസ് അന്വേഷണവും നടത്തിയിരുന്നു. ദിലീപുമായി ഈ ഉന്നതന് പലതവണ ഫോണില്‍ സംസാരിച്ചിരുന്നുവെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇയാളെ മുമ്പ് ചോദ്യം ചെയ്തിരുന്നെങ്കിലും സിം കാര്‍ഡ് ദുബായില്‍ വെച്ച് നഷ്ടപ്പെട്ട് പോയെന്നായിരുന്നു അന്ന് പറഞ്ഞത്.
നേരത്തെ റിപ്പോര്‍ട്ടര്‍ ടിവി പുറത്തുവിട്ട ശബ്ദരേഖകളുടെ അടിസ്ഥാനത്തിലാണ് ദിലീപിനെതിരെ പുതിയ കേസെടുത്തിരിക്കുന്നത്. എസ്പി എവി ജോര്‍ജിന്റെ വീഡിയോ യുട്യൂബില്‍ ഫ്രീസ് ചെയ്ത് വെച്ച് ജോര്‍ജിന് നേരെ കൈചൂണ്ടി നിങ്ങള്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അനുഭവിക്കാന്‍ പോവുകയാണെന്ന് ദിലീപ് പറഞ്ഞതായി എഫ്ഐആറില്‍ പറയുന്നുണ്ട്. സോജന്, സുദര്ശന്, സന്ധ്യ, ബൈജു പൗലോസ്, പിന്നെ ജോര്‍ജ് എന്നിങ്ങനെയാണ് ദിലീപ് പറയുന്ന പേരുകള്‍.
ഇതില്‍ എന്റെ ദേഹത്ത് കൈവെച്ച സുദര്‍ശന്റെ കൈവെട്ടണമെന്നാണ് ദിലീപ് പറയുന്നത്. എഫ്ഐആറില്‍ ഒന്നാം പ്രതിയെന്നാണ് പോലീസ് ചേര്‍ത്തിരിക്കുന്നത്. ബൈജു പൗലോസിനെ നാളെ പോകുമ്പോള്‍ ഏതെങ്കിലും ട്രക്കോ ലോറിയോ വന്ന് സൈഡിലിടിച്ചാല്‍ ഒന്നരക്കോടി നോക്കേണ്ടി വരും അല്ലേ എന്ന് മൂന്നാം പ്രതി പറഞ്ഞുവെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
ഗൂഢാലോചന നടത്തുന്നത് ബാലചന്ദ്രകുമാര്‍ കണ്ടുവെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ മൊഴി നേരത്തെ പോലീസ് രേഖപ്പെടുത്തിയിരുന്നു. നടിയെ പീഡിപ്പിച്ച കേസില്‍ കോടതി നിര്‍ദേശം പാലിച്ച് അന്വേഷണം നടത്തുമെന്ന് കേസന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.
പുതിയ വെളിപ്പെടുത്തലുകളും മൊഴികളും പരിശോധിച്ച് നടപടിയെടുക്കും. നടിയുടെ മൊഴികള്‍ വീണ്ടും രേഖപ്പെടുത്തേണ്ടി വന്നാല്‍ അക്കാര്യം കോടതിയുടെ അനുമതിയോടെ ചെയ്യാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. ദിലീപിനെ ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ അന്വേഷണ സംഘത്തിലുള്ളവര്‍ക്കെല്ലാം ഒരേ നിലപാടാണ്.
അതേസമയം ദിലീപിനെതിരായ മാധ്യമ വാര്‍ത്തകളെ പ്രതിരോധിക്കാന്‍ കൊച്ചിയില്‍ ഗുണ്ടകളുടെ യോഗം നടന്നുവെന്ന് ബൈജു കൊട്ടാരക്കര വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ഇക്കാര്യം അദ്ദേഹം പറഞ്ഞത്. ദിലീപ് ഫാന്‍സ് എന്ന പേരിലാണ് വിവിധ ജില്ലകളില്‍ നിന്ന് വന്ന ഗുണ്ടകള്‍ ഇന്നലെ യോഗം ചേര്‍ന്നതെന്ന് അദ്ദേഹം അവകാശപ്പെടുന്നു.
ഇതിന്റെ വിശദാംശങ്ങള്‍ പോലീസിന്റെ കൈയ്യിലുണ്ടെന്നും, ദിലീപിനെതിരെ വരുന്ന വാര്‍ത്തകള്‍ പ്രതിരോധിക്കാന്‍ ഇവര്‍ തീരുമാനിച്ചതെന്നും ബൈജു കൊട്ടാരക്കര പറയുന്നു. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, എന്നിവിടങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ കൊച്ചിയില്‍ എത്തി യോഗം ചേര്‍ന്നതിന് തെളിവുണ്ട്.
ബൈജു പൗലോസിനും ഇതറിയാം. മലയാള സിനിമയിലെ സുഹൃത്തുക്കള്‍ എത്ര കാലം ദിലീപിനെ ന്യായീകരിക്കുമെന്നും ബൈജു ചോദിക്കുന്നു. മൊഴി മാറ്റിയവര്‍ക്കൊന്നും ഒന്നും ഓര്‍മയില്ലെന്നാണ് പറയുന്നതെന്നും ബൈജു കൊട്ടാരക്കര റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.