Saturday, March 15, 2025

HomeSportsചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കി ഇന്ത്യയുടെ ഭരത് സുബ്രഹ്മണ്യം

ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കി ഇന്ത്യയുടെ ഭരത് സുബ്രഹ്മണ്യം

spot_img
spot_img

ചെന്നൈ: ഇന്ത്യയുടെ അഭിമാനം വാനോളം ഉയര്‍ത്തി ചെന്നൈ സ്വദേശി പതിനാലുകാരന്‍ ഭരത് സുബ്രമണ്യം. ഇറ്റലിയില്‍ വച്ചു നടന്ന മത്സരത്തില്‍, ഭരത് സ്വന്തമാക്കിയത് ചെസ്സ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി.

ഒന്‍പത് റൗണ്ടുകളില്‍ നിന്നായി 6.5 പോയിന്റുകളാണ് ഭരത് സ്വന്തമാക്കിയത്. ഇറ്റലിയിലെ കറ്റോലിക്ക നഗരത്തില്‍ വെച്ച്‌ നടന്ന മത്സരത്തില്‍, അവസാന റൗണ്ടില്‍ മറ്റ് അഞ്ച് പേരോടൊപ്പമാണ് ഈ മിടുക്കന്‍ വിജയിച്ചത്. അതിവേഗ കളിക്കാരനായ ഉക്രൈന്റെ അന്റോണ്‍ കൊറോബോവടക്കം മൂന്നു പേരോട് സമനില വഴങ്ങിയെങ്കിലും, ടൈ ബ്രേക്കര്‍ പോയിന്റ് നേടി ഭരത് ജയം ഉറപ്പിച്ചു.

രണ്ടു കളികളില്‍ പരാജയം രുചിച്ച ഭരത് ഒരു കളി സമനില പിടിച്ചു. ആറു കളികളില്‍ വിജയിച്ചതോടെ, ഒന്നാം സ്ഥാനം കരസ്ഥമാക്കാന്‍ അവനു കഴിഞ്ഞു. ഇന്ത്യയുടെ എഴുപത്തി മൂന്നാമത്തെ ചെസ്സ് ഗ്രാന്‍ഡ് മാസ്റ്ററാണ് ഭരത് സുബ്രഹ്മണ്യം.

ഗ്രാന്‍ഡ് മാസ്റ്റര്‍ പദവി സ്വന്തമാക്കാനുള്ള ആദ്യകടമ്ബ, കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മോസ്കോവില്‍ വച്ച്‌ നടന്ന മത്സരത്തില്‍ ഭരത് മറികടന്നു. ബള്‍ഗേറിയയില്‍ വെച്ച്‌ നടന്ന രണ്ടാംഘട്ട മത്സരത്തിലും വിജയിച്ചതോടെയാണ് ഭരതിനു വിജയശതമാനം വര്‍ധിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments