പാലക്കാട്: ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹത്തില്‍ എലി കരണ്ടെന്ന പരാതിയുമായി ബന്ധുക്കള്‍ രംഗത്ത്. പട്ടാമ്പി സേവന ആശുപത്രിക്കെതിരെയാണ് പരാതി. മനിശ്ശേരി ലക്ഷംവീട് കോളനിയില്‍ സുന്ദരിയുടെ (60) മൃതദേഹത്തിലാണ് എലി കരണ്ടത്.
തിങ്കളാഴ്ച്ചയാണ് പട്ടാമ്പി സേവന ആശുപത്രിയില്‍ സുന്ദരിയെ വിദഗ്ദ ചികിത്സക്കായി അഡ്മിറ്റ് ചെയ്തത്. ഓപ്പറേഷന്‍ കഴിഞ്ഞെങ്കിലും ചൊവ്വാഴ്ച മരണപ്പെടുകയായിരുന്നു. ഇന്ന് ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെടത്. ആശുപത്രി അധികൃതരുമായി സംസാരിച്ചപ്പോള്‍ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും ആരോപണമുണ്ട്.
അതേസമയം സംഭവത്തില്‍ ഖേദം രേഖപ്പെടുത്തി ആശുപത്രി മാനേജ്‌മെന്റ് രംഗത്തെത്തി. മോര്‍ച്ചറി സംവിധാനം ആശുപത്രിയില്‍ ഇല്ല. അപകട മരണങ്ങള്‍ പോലെയുള്ളവ കുറച്ച് മണിക്കൂറുകള്‍ മാത്രം സൂക്ഷിക്കുന്ന തരത്തിലാണുള്ളത്. മരിച്ചപ്പോള്‍ തന്നെ സുന്ദരിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ രാവിലെ കൊണ്ടുപോകാമെന്നും അതുവരെ സൂക്ഷികണമെന്നുമുള്ള ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മൃതദേഹം റൂമില്‍ സൂക്ഷിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.