കാബൂള്‍: ഒരു സംഗീതജ്ഞന് ഏറെ പ്രിയമുള്ളതാവും അദ്ദേഹത്തിന്റെ സംഗീത ഉപകരണങ്ങള്‍ . ഏറെ ഇഷ്ടപ്പെടുന്ന ആ സംഗീതോപകരണങ്ങള്‍ തന്റെ മുന്നിൽ കൂട്ടിയിട്ട് നശിപ്പിച്ചാൽ അത് അദ്ദേഹത്തിന് സഹിക്കാനാവില്ലെന്നുറപ്പ് . അഫ്ഗാനിൽ നിന്നാണ് ഈ വാർത്ത . സസയ് അരൂബ് ജില്ലയിലെ പക്ഷ്യ പ്രവിശ്യയിലാണ് സംഭവം. സംഭവത്തിന്റെ വീഡിയോ അഫ്ഗാനി മാധ്യമപ്രവര്‍ത്തകനായ അബ്ദുല്‍ഹഖ് ഒമേരി ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.” നേരത്തെ തന്നെ സംഗീതപരിപാടികള്‍ക്ക് മേല്‍ താലിബാന്‍ കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു.
ദൃശ്യത്തില്‍ തന്റെ സംഗീതോപകരണം കത്തിക്കുന്നത് കണ്ട് മ്യുസിഷന്‍ കരയുന്നതും തോക്കേന്തിയ ഒരാള്‍ ഇയാളെ നോക്കി ചിരിക്കുന്നതും വ്യക്തമാണ്. ചിരിച്ചുകൊണ്ട് മറ്റൊരാള്‍ ഈ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്നതും വീഡിയോയില്‍ വ്യക്തമാണ്.
”ഈ കലാകാരന്‍ കരയുമ്ബോഴും താലിബാന്‍ അയാളുടെ സംഗീതോപകരണം കത്തിക്കുകയാണ്.
വാഹനങ്ങളില്‍ മ്യൂസിക് വെക്കുന്നതും വിവാഹച്ചടങ്ങുകളിലെ തത്സമയ സംഗീത പരിപാടികളും താലിബാന്‍ നിരോധിച്ചിരുന്നു.