കേരളാ അസ്സോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ ന്റെ ഈ വർഷത്തെ (2022) കമ്മ്യൂണിറ്റിസർവ്വീസ് ലോകത്ത് വിശപ്പും ദാരിദ്രവും അനുഭവിക്കുന്നവരെ 2030 ഓടെ തുടച്ചുനീക്കുമെന്നലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന, ലോകമെമ്പാടും ഭക്ഷണം വിതരണം ചെയ്യുന്ന സംഘടനയായ Rise Against Hunger (RAH) ന്റെ ( https://www.riseagainsthunger.org/) വിർജീനിയആഷ്ബേണിലുള്ള വിതരണ കേന്ദ്രത്തിൽ വച്ച് വിജയകരമായി നടത്തപ്പെട്ടു.
കോവിഡിന്റെ പശ്ചാത്തലത്തിൽ നടത്തപ്പെട്ട ഈ കമ്യൂണിറ്റി സെർവ്വീസിൽ വളരെആവേശത്തോടെയുള്ള KAGW വോളന്റീയേഴ്സിന്റെ അഭൂതപൂർവ്വമായ വൻ പങ്കാളിത്ത
മാണുണ്ടായത്. 5000 ത്തോളം പോഷകാഹാര ഭക്ഷണപ്പൊതികൾ പായ്ക്ക് ചെയ്യാൻ KAGW വോളന്റീയേഴ്സ് RAH നെ ഈപരിപാടിയിൽ സഹായിച്ചു. ഈ ഭക്ഷണപ്പൊതികൾ ലോകമെമ്പാടുമുള്ള പ്രതിസന്ധി നേരിടുന്നഅനാധാലയങ്ങളും സ്കൂളുകളും വഴി വിതരണം ചെയ്യപ്പെടും.
KAGW ന്റെ സോഷ്യൽ സർവ്വീസ് വിംഗും താങ്ങും തണലും ടീമുമാണീ സരംഭത്തിനു നേത്രുത്വംനൽകിയത്. KAGW അംഗങ്ങൾ കൈയയച്ച് നൽകിയ സംഭാവനകൾ ഈ സംരംഭത്തിനു വളരെയേറെസഹായകരമായി.
KAGW യൂത്ത് വിംഗ് ഈ സരംഭത്തിനു ശക്തമായ പിന്തുണ നൽകി. വോളന്റീയേഴ്സായകുട്ടികൾക്കും മാതാപിതാക്കളോടുമുള്ള അഗാധമായ നന്ദി KAGW രേഖപ്പെടുത്തുന്നു.
ഈ പ്രോഗ്രാം ഭംഗിയായി നടത്തപ്പെടാൻ വേണ്ട നിർദ്ദേശങ്ങളും സഹായങ്ങളും നൽകിയ RAH ഡയറെക്ടർ എലിസബെത്ത് ബ്രാഡ്ഫോർഡിനോടും പ്രോഗ്രം കോർഡിനേറ്റർ യാസ്മിൻഇബ്രാഹിമിനോടും KAGW വിന്റെ ഭാവുകങ്ങൾ അറിയിക്കുന്നു (kagw.com).