അതിരപ്പിള്ളി: അതിരപ്പിള്ളി, ചാലക്കുടിപ്പുഴയില്‍ മുതലകളുടെ എണ്ണം പെരുകുന്നത് ആശങ്ക ഉയർത്തുന്നു
വിനോദ സഞ്ചാരികൾ ഏറെ എത്തുന്ന ഇവിടെ മുതലകൾ ജീവന് ഭീഷണിയാകുമോയെന്ന് ആശങ്കയിലാണ് നാട്ടുകാർ . രാത്രിയില്‍ ആനമല റോഡിലും ചിലപ്പോൾ രാവിലെയും ഇവയെ കാണുന്നതായി പ്രദേശത്തെ ആദിവാസികളും മറ്റും പറയുന്നു . വെയില് കാഞ്ഞ് പുഴയിലെ പാറക്കെട്ടുകളില്‍ കിടക്കുന്ന ഇവ ഇതുവരെയും ആരെയും ആക്രമിച്ചതായി റിപ്പോര്‍ട്ടില്ല . പക്ഷെ ഇവയുടെ എണ്ണത്തിലുണ്ടാകുന്ന പെരുപ്പം, ഭക്ഷണ ക്ഷാമം എന്നിവ ഇവയെ അക്രമാസക്തരാക്കിയേക്കാം. പുഴയിലെ മീനുകളും മട്ടും ഭക്ഷിക്കുന്ന ഇവ ഭക്ഷണ ക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ മറ്റു ജന്തുക്കളെയും ആക്രമിച്ചേക്കാമെന്ന് ഭയക്കുന്നു.
മുൻപൊന്നും അതിരപ്പിള്ളിയില്‍ മുതലകളെ കണ്ടിരുന്നില്ല.
രണ്ട് വര്‍ഷം മുമ്ബ് അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം ഒരു വീടിനുള്ളില്‍ മുതല എത്തിയതും വനപാലകര്‍ അതിനെ പിടികൂടിയതും വാര്‍ത്തയായിരുന്നു.
കണ്ണംകുഴി മേഖലയിലാണ് മുതലകള്‍ വര്‍ധിച്ചു വരുന്നതായി റിപ്പോര്‍ട്ട് ഉള്ളത്.
അതിരപ്പിള്ളിയിലെത്തുന്ന വിനോദ സഞ്ചാരികൾ ഇഷ്ടപ്പെടുന്നത് പുഴയിൽ നീരാടാനാണ്.
മുതലകളെ മാറ്റിപ്പാര്‍പ്പിക്കാനും അവയുടെ എണ്ണം നിയന്ത്രിക്കാനും വേണ്ട നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രദേശത്തെ വിനോദസഞ്ചാരത്തിന് തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.