അബുദബി ; അബുദബിയിലുണ്ടായ ഹൂതി ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ മൂന്ന് പേർ കൊല്ലപ്പെട്ടതായി അബുദബി പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു. മരിച്ച മറ്റൊരാൾ പാകിസ്ഥാൻ പൗരനാണ്.
തിങ്കളാഴ്‌ച രാവിലെയായിരുന്നു ഇന്ധന ടാങ്കറുകൾക്ക് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ ഇന്ധന ടാങ്കറുകൾ പൊട്ടിത്തെറിച്ചു. അതിന് പിന്നാലെ അബുദാബി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിർമാണ പ്രവർത്തനങ്ങൾ നടന്നിരുന്ന മേഖലയിലും തീപിടിത്തമുണ്ടായി.
സംഭവത്തിന്റെ ഉത്തവാദിത്തം ഹൂതി വിമതർ ഏറ്റെടുത്തു. ഡ്രോൺ ആക്രമണമാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.