Friday, March 14, 2025

HomeNewsKeralaമുല്ലപ്പെരിയാര്‍ ഡാം: പുതിയ സുരക്ഷാ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍

മുല്ലപ്പെരിയാര്‍ ഡാം: പുതിയ സുരക്ഷാ പരിശോധന വേണമെന്ന് കേന്ദ്ര ജല കമ്മീഷന്‍

spot_img
spot_img

ന്യൂഡല്‍ഹിമുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍്റെ സുരക്ഷ സംബന്ധിച്ച്‌ പുതിയ പരിശോധന വേണമെന്ന് കേന്ദ്ര ജലകമ്മീഷന്‍.

ഇതിനുള്ള സമയമായെന്നും ജലകമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു. 2010 – 2012 കാലഘട്ടത്തിലാണ് ജലകമ്മീഷനും, കേന്ദ്ര സര്‍ക്കാരിന്‍്റെ വിവിധ ഏജന്‍സികളും, വിദഗ്ധരും ചേര്‍ന്ന് ഇതിന് മുന്‍പ് ശാസ്ത്രീയമായ പരിശോധന നടത്തിയത്.

ഇതിന് ശേഷം മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിച്ച്‌ നടത്തിയ പരിശോധനകളില്‍ സുരക്ഷ തൃപ്തികരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. മുല്ലപെരിയാര്‍ അണകെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ ഫെബ്രുവരി രണ്ടാം വാരം സുപ്രീം കോടതിയില്‍ അന്തിമ വാദം കേള്‍ക്കല്‍ ആരംഭിക്കാനിരിക്കെയാണ് കേന്ദ്ര ജല കമ്മീഷന്‍ പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്.

അണക്കെട്ട് ബലപ്പെടുത്തുന്നതിന് മരം മുറിക്കാനുള്ള അനുമതി കേരളം നല്‍കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ജല കമ്മീഷന്‍ ഡെപ്യുട്ടി ഡയറക്ടര്‍ രാകേഷ് കുമാര്‍ ഗൗതം ആണ് പുതിയ തല്‍സ്ഥിതി റിപ്പോര്‍ട്ട് ഫയല്‍ ചെയ്തത്. 2010 – 2012 കാലഘട്ടത്ത് നടത്തിയ പരിശോധനയില്‍ അണകെട്ട് സുരക്ഷിതമാണെന്ന് കണ്ടെത്തിയിരുന്നു.

എന്നാല്‍ ഇതിനുശേഷം സമഗ്രമായ ശാസ്ത്രീയ പരിശോധനകള്‍ ഒന്നും നടന്നിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച മേല്‍നോട്ട സമിതി അണകെട്ട് സന്ദര്‍ശിക്കുമ്ബോള്‍ നടത്തിയ പരിശോധനകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ഈ പരിശോധനകളില്‍ അണക്കെട്ടിന്‍്റെ സുരക്ഷ തൃപ്തികരമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും ജല കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments