Friday, March 14, 2025

HomeMain Storyമരുമകള്‍ ബിജെപി സ്ഥാനാര്‍ഥിയായി, കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി മത്സരത്തില്‍നിന്നു പിന്മാറി

മരുമകള്‍ ബിജെപി സ്ഥാനാര്‍ഥിയായി, കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി മത്സരത്തില്‍നിന്നു പിന്മാറി

spot_img
spot_img

പനജിന്മ ഗോവയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി കോണ്‍ഗ്രസിനു തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ പ്രതാപ് സിങ് റാണെ മത്സരത്തില്‍നിന്നു പിന്മാറി. മരുമകള്‍ എതിര്‍സ്ഥാനാര്‍ഥിയായി എത്തിയതിനു പിന്നാലെയാണ് റാണെ നാമനിര്‍ദേശപത്രിക പിന്‍വലിച്ചത്.

എന്നാല്‍ പ്രായാധിക്യം മൂലമാണ് മത്സരിക്കാത്തതെന്നും കുടുംബത്തില്‍നിന്നു സമ്മര്‍ദമില്ലെന്നും 87കാരനായ പ്രതാപ് സിങ് റാണെ അറിയിച്ചു. ഡിസംബറിലാണ്, പോരിം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി റാണെയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. പോരിം മണ്ഡലത്തെ 11 തവണ നിയമസഭയില്‍ പ്രതിനിധീകരിച്ച റാണെ, ഇതുവരെ ഒരു തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ പരാജയപ്പെട്ടിട്ടില്ല.

കഴിഞ്ഞ ആഴ്ചയാണ് റാണെയുടെ മരുമകള്‍ ദിവ്യ വിശ്വജിത് റാണെ പോരിമ്മില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി പ്രഖ്യാപിച്ചത്. ദിവ്യയുടെ ഭര്‍ത്താവും പ്രതാപ് സിങ് റാണെയുടെ മകനുമായ വിശ്വജിത് റാണെ നിലവില്‍ ബിജെപി സര്‍ക്കാരില്‍ മന്ത്രിയാണ്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവായിരുന്ന വിശ്വജിത് ബിജെപിയില്‍ ചേര്‍ന്നത്.

നേരത്തെ, വിശ്വജിത് പോരിമ്മില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ സമീപമണ്ഡലമായ വാല്‍പോയിയിലാണ് വിശ്വജിത് മത്സരിക്കുന്നത്. മരുമകളെ വിജയിപ്പിക്കുന്നതിനു വേണ്ടി ബിജെപി ആവശ്യപ്പെട്ട പ്രകാരമാണ് മത്സരത്തില്‍നിന്നു പിന്മാറിയതെന്ന ആരോപണം പ്രതാപ് സിങ് റാണെ നിഷേധിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments