പാലക്കാട്: നെന്മാറയില് കാമുകിയെ വീടിനുള്ളില്‍ തടവില്‍ പാര്‍പ്പിച്ച സംഭവം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അന്വേഷിക്കും.
സജിതയ്ക്ക് നേരെ മനുഷ്യാവകാശ ലംഘനം ഉണ്ടായിട്ടോ എന്ന് കണ്ടെത്തുന്നതിന് വേണ്ടിയാണ് അന്വേഷണം. ഇന്ന് മനുഷ്യാവകാശ കമ്മീഷന് അംഗം ഡോ. കെ.ബൈജുനാഥ് സജിതയുമായും റഹ്മാനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.
മനുഷ്യാവകാശ കമ്മീഷന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഇന്‍വെസ്റ്റിഗേഷന്‍) ടോമിന് ജെ തച്ചങ്കരിക്കാണ് അന്വേഷണ ചുമതല. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. റിപ്പോര്‍ട്ട് കിട്ടിയശേഷം കേസ് പരിഗണിക്കും.
സജിത അനുഭവിച്ചത് മനുഷ്യാവകാശ ലംഘനമാണെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കമ്മീഷന് അംഗം നെന്മാറയില് നേരിട്ടെത്തി ഇരുവരുമായും കൂടിക്കാഴ്ച നടത്തിയത്. ഇതിന് പിന്നാലെയായിരുന്നു അന്വേഷണത്തിന് ഉത്തരവിട്ടത്.