വാഷിങ്ടണ്‍ ഡിസി : യു എസ് പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗന്റെ സുരക്ഷ മേഖലയിലേക്ക് കടന്ന കോഴിയെ പിടികൂടി.
അതീവ സുരക്ഷ മേഖലയായ പെന്റഗണിലേക്ക് സുരക്ഷയെ മറികടന്ന് പ്രവേശിച്ച കോഴിയെ കസ്റ്റഡിയില്‍ എടുത്തു എന്ന് പ്രാദേശിക മൃഗ സംരക്ഷണ സംഘടന പറഞ്ഞു.
കാണാതായ കോഴിയെ ജനുവരി 31ന് യുഎസ് പ്രതിരോധ വകുപ്പ് ആസ്ഥാനത്ത് കണ്ടെത്തിയെന്നാണ് വിര്‍ജീനിയയിലെ അര്‍ലിങ്ടണ്‍ മൃഗ സംരക്ഷണ സംഘടന സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. ശേഷം പിടികൂടിയെ കോഴിയെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
അതേസമയം കൂടുതല്‍ സുരക്ഷ പ്രശ്നങ്ങള്‍ മുന്‍ നിര്‍ത്തി പെന്റഗന്റെ ഏത് ഭാഗത്ത് നിന്നാണ് കോഴിയെ പിടികൂടിയതെന്ന് പുറത്ത് പറയാനാകില്ലന്ന് സംഘടനയുടെ വക്താവ് ചെല്‍സി ജോണ്‍സ് വ്യക്തമാക്കി. കോഴി എങ്ങനെ പെന്റഗണ്‍ ആസ്ഥാനത്ത് എത്തി എന്ന ത് ഇപ്പോഴും വിചിത്രമായി തോന്നുന്നെന്നും ചെല്‍സി പറഞ്ഞു.
പെന്റഗണ്‍ ആസ്ഥാനത്തേക്ക് പ്രവേശിച്ച ബ്രൗണ്‍ നിറത്തിലുള്ള റോഹ്ഡ് ഐലന്‍ഡ് റെഡ് ഇനത്തില്‍ പെട്ട കോഴിയുടെ പേര് ഹെനി പെന്നി എന്നാണ്.
കോഴിയെ പരിചരിക്കാന്‍ പ്രത്യേക സംഘത്തെ നിയമിച്ചു എന്നും സംഘടനയുടെ വക്താവ് അറിയിച്ചു.