Friday, March 14, 2025

HomeUncategorizedവിവാഹ സൽക്കാരം മെറ്റാവേഴ്​സിൽ, ബന്ധുക്കള്‍ക്കൊപ്പം പരേതനായ പിതാവും

വിവാഹ സൽക്കാരം മെറ്റാവേഴ്​സിൽ, ബന്ധുക്കള്‍ക്കൊപ്പം പരേതനായ പിതാവും

spot_img
spot_img

ചെന്നൈ; മെറ്റാവേഴ്​സിൽ ആദ്യമായി വിവാഹ സൽക്കാരം നടത്തി ശ്രദ്ധയാകർഷിക്കുകയാണ് തമിഴ്​നാട്ടിൽ നിന്നുള്ള നവ ദമ്പതികൾ ദിനേശ് എസ്.പിയും ജനഗനന്ദിനി രാമസ്വാമിയും .​ഏഷ്യയില്‍ തന്നെ ആദ്യമായിട്ടായിരുന്നു ഈ വെര്‍ച്വ‍ല്‍ വിവാഹ സല്‍ക്കാരം .

ഇരുവരുടെയും വിവാഹം ഫെബ്രുവരി ആറിന് തമിഴ്‌നാട്ടിലെ ആദിവാസി ഗ്രാമമായ ശിവലിംഗപുരത്തുവെച്ചായിരുന്നു . എന്നാല്‍ വിവാഹ സല്‍ക്കാരം നടന്നത് മെറ്റാവേഴ്സിലും . ഇതിലൂടെ ദമ്ബതികളുടെ, ലോകമെമ്ബാടുമുള്ള സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാനും കഴിഞ്ഞു.


ട്രെഡിവേഴ്സ് സ്റ്റാർട്ടപ്പ് ഉപയോഗിച്ച് ഒരു മാസത്തോളം നീണ്ട ശ്രമങ്ങളാണ് മെറ്റാവേഴ്സിലെ വിവാഹം സാധ്യമാക്കിയത്. അതിഥികളുടെയും വധൂവരന്മാരുടെയും അവതാറുകൾക്ക് പുറമേ വധുവിന്‍റെ പരേതനായ പിതാവിന്‍റെ രൂപവും ഇതിലൂടെ സൃഷ്ടിച്ചു .

കോവിഡ് മഹാമാരി ജീവിതം മാറ്റിമറിച്ച കാലത്ത് എല്ലാ ചടങ്ങുകളും ഓൺലൈനിലൂടെ വീക്ഷിക്കേണ്ടി വന്ന ഒരു സമൂഹമാണ് നമ്മളുടേത്. കല്യാണം വീഡിയോ കോളിലൂടെ ഓൺലൈനായി നടത്തുന്നതിന് ഭരണകൂടങ്ങൾ പോലും അനുമതി നൽകി തുടങ്ങിയിരിക്കുന്ന നാളുകളാണിത് . അതുകൊണ്ട് തന്നെ വരും നാളുകളിൽ ഏറെ ശ്രദ്ധിക്കപ്പെടും ഇത്തരം വിവാഹങ്ങൾ.

3 ഡി വെര്‍ച്വല്‍ റിയാലിറ്റി, ഓഗ്മെന്‍റഡ് റിയാലിറ്റി സാങ്കേതികവിദ്യകള്‍ സംയോജിച്ചുള്ള ഒരു വെര്‍ച്വല്‍ ലോകമാണ് മെറ്റാവേഴ്സ്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനും ഡിജിറ്റല്‍ അവതാറുകളായി പരസ്പരം ഇടപഴകാനും സാധിക്കും.
‘മെറ്റാവേഴ്​സിൽ വിവാഹ സൽക്കാരം നടത്തുക എന്ന ആശയം എൻറെതായിരുന്നു, അവൾക്കും​ അത്​ ഇഷ്​ടപ്പെട്ടു’ . മദ്രാസിലെ ഐഐടിയിൽ പ്രൊജക്റ്റ് അസോസിയേറ്റ് ആയ ദിനേശ്​ പറഞ്ഞു. ഹാരിപ്പോട്ടർ ആരാധകരായ ദമ്പതികള്‍ ജെ.കെ റൗളിംഗിന്റെ ഹാരി പോട്ടർ പരമ്പരയിലെ ഹോഗ്‌വാർട്‌സ് തീം അടിസ്ഥാനമാക്കി ഒരുക്കിയ ഡിജിറ്റൽ സൽക്കാരത്തിലേക്ക് ഒരു കംപ്യൂട്ടറിന്റെ സഹായത്തോടെ പ്രവേശിക്കുകയായിരുന്നു

ഞങ്ങൾ ഇൻസ്റ്റഗ്രാമിലാണ്​ ആദ്യമായി കണ്ടുമുട്ടിയത്​, അതുകൊണ്ട്​ തന്നെ ഞങ്ങളുടെ വിവാഹ സൽക്കാരം ‘മെറ്റ’യിൽ നടക്കുന്നത്​ ഒരുതരത്തിൽ പറഞ്ഞാൽ ഏറ്റവും അനുയോജ്യമാണ്​,” -ജനഗനന്ദിനി പറഞ്ഞു.

‘ഞാൻ ക്രിപ്‌റ്റോ, ബ്ലോക്ക്‌ചെയിൻ ടെക്‌നോളജിയിൽ ഏർപ്പെട്ടിരിക്കുന്ന ആളാണ്, കഴിഞ്ഞ ഒരു വർഷമായി ക്രിപ്‌റ്റോകറൻസിയുടെ ഭാഗമായ എതെറിയം ഖനനം ചെയ്യുന്നു. ബ്ലോക്ക്‌ചെയിൻ മെറ്റാവേഴ്‌സിന്റെ അടിസ്ഥാന സാങ്കേതികവിദ്യയായതിനാൽ, എന്റെ വിവാഹം നിശ്ചയിച്ചപ്പോൾ, മെറ്റാവേസിൽ റിസപ്ഷൻ നടത്തിയാലോ എന്ന് ചിന്തിച്ചു.” ദിനേശ്​ കൂട്ടിച്ചേർത്തു.

യഥാർത്ഥലോകത്തിന്റെ ത്രി ഡി പതിപ്പായ ഒരു വെർച്വൽ ലോകത്ത് സ്വന്തമായ അവതാറുകളായി (Avatar) മനുഷ്യർ ഇടപഴകുന്ന ഇടമാണ് മെറ്റാവേഴ്‌സ് .ആളുകൾക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേർഡ് വെർച്വൽ സ്പേസ് ആയിരിക്കുമത്. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകൾക്ക് ഈ വെർച്വൽ ലോകത്ത് പ്രവേശിക്കാനാവും ഓരോരുത്തർക്കും വെർച്വൽ രൂപമുണ്ടാവും (അവതാർ). . ഇന്റർനെറ്റിൽ എന്തെല്ലാം സാധ്യമാണോ അതെല്ലാം ഓഗ്മെന്റഡ് റിയാലിറ്റി വെർച്വൽ റിയാലിറ്റി സാങ്കേതിക വിദ്യകളുടെ പിൻബലത്തിൽ മെറ്റാവേഴ്‌സിലൂടെ അനുഭവിക്കാൻ സാധിക്കും. ഓഗ്‌മെന്റഡ് റിയാലിറ്റി, ബ്ലോക്ക്‌ചെയിൻ, വെർച്വൽ റിയാലിറ്റി തുടങ്ങിയ സാങ്കേതികവിദ്യയിലെ ഒന്നിലധികം ഘടകങ്ങളുടെ സംയോജനമാണ് മെറ്റാവേഴ്സിന് പിന്നിൽ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments