ന്യൂഡല്‍ഹി: സാമ്ബത്തിക ക്രമക്കേട് നടത്തി ഒളിവില്‍ കഴിയുന്ന വ്യവസായി വിജയ് മല്യയ്‌ക്കെതിരായ കോടതിയലക്ഷ്യക്കേസ് ഫെബ്രുവരി 24-ലേക്ക് സുപ്രീംകോടതി മാറ്റിവെച്ചു.
വ്യക്തിപരമായോ അഭിഭാഷകന്‍ മുഖേനയോ കോടതിയില്‍ ഹാജരാകാനുള്ള അവസാന അവസരമായാണ് ഈ രണ്ടാഴ്ചത്തെ സമയം അനുവദിച്ചതെന്നും കോടതി വ്യക്തമാക്കി. ഈ സമയപരിധിക്കുള്ളില്‍ ഹാജരായില്ലെങ്കില്‍ കോടതി തന്നെ കേസില്‍ യുക്തിസഹമായ ഒരു തീരുമാനത്തിലെത്തുമെന്നും പറഞ്ഞതായും വാര്‍ത്താ എജന്‍സിയായ എ,എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.