Friday, March 14, 2025

HomeUncategorizedഇല്‍ക്കര്‍ ഐചി എയര്‍ ഇന്ത്യ സിഇഓ

ഇല്‍ക്കര്‍ ഐചി എയര്‍ ഇന്ത്യ സിഇഓ

spot_img
spot_img

ന്യൂഡല്‍ഹി: ടാറ്റ ഗ്രൂപ്പ് നേതൃത്വം നല്‍കുന്ന എയര്‍ ഇന്ത്യയുടെ ചെയര്‍മാനും സിഇഓയുമായി മുന്‍ ടര്‍ക്കിഷ് എയര്‍ലൈന്‍സ് ചെയര്‍മാന്‍ ഇല്‍ക്കര്‍ ഐചിയെ നിയമിച്ചു.

ഏപ്രില്‍ 1നോ അതിനു മുമ്ബോ അദ്ദേഹം സ്ഥാനമേറ്റെടുക്കുമെന്ന് എയര്‍ ഇന്ത്യയുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

തിങ്കളാഴ്ച വൈകീട്ട ്‌ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് നിയമനകാര്യത്തില്‍ തീരുമാനമുണ്ടായത്.

ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുത്തു.

ഇല്‍ക്കര്‍ ഐചി ടര്‍ക്കിഷ് എയര്‍ലൈന്റെ ചെയര്‍മാനും അതിനു മുമ്ബ് ബോര്‍ഡിലും അംഗമായിരുന്നു.

‘ടര്‍ക്കിഷ് എയര്‍ലൈന്‍സിന്റെ വിജയത്തിലേക്ക് നയിച്ച ഒരു വ്യോമയാന വ്യവസായ വിദഗ്ധനാണ് ഇല്‍ക്കര്‍. എയര്‍ ഇന്ത്യയെ പുതിയ യുഗത്തിലേക്ക് നയിക്കാന്‍ പോകുന്ന ടാറ്റ ഗ്രൂപ്പിലേക്ക് ഇല്‍ക്കറിനെ സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.’- ബോര്‍ഡ് യോഗത്തിനുശേഷം പുറത്തുവിട്ട പ്രസ്താവനയില്‍ ടാറ്റ ഗ്രൂപ്പ് പറയുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments