മിന്‍സ്ക്: റഷ്യ-യുക്രൈന് യുദ്ധം അഞ്ചാംദിവസവും തുടരവെ നിര്‍ണായക സമാധാന ചര്‍ച്ചയ്ക്ക് അയല്‍രാജ്യമായ ബെലാറൂസില്‍ തുടക്കം.
യുക്രെയ്നില്‍ നിന്നും റഷ്യയുടെ സേനാപിന്മാറ്റവും വെടിനിര്‍ത്തലുമാണ് പ്രധാന ചര്‍ച്ച. യുക്രെയ്ന് പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവും സംഘത്തിലുണ്ട്.വെടിനിര്‍ത്തലും ചര്‍ച്ച ചെയ്യുമെന്ന് യുക്രെയ്ന് പ്രസിഡന്റ് വ്ളോഡോമിര് സെലന്‍സ്കി നേരത്തേ അറിയിച്ചിരുന്നു. ഉപാധികളില്ലാത്ത ചര്‍ച്ചയാണെന്നാണ് റഷ്യയുടെ പ്രതികരണം.
കഴിഞ്ഞ വ്യാഴാഴ്ചയാണ് യുദ്ധം ആരംഭിച്ചത്. യുദ്ധം തുടങ്ങിയതിന് ശേഷം രണ്ട് തവണ റഷ്യ ചര്‍ച്ച സന്നദ്ധത അറിയിച്ചെങ്കിലും ബെലറൂസില്‍ വെച്ചുള്ള ചര്‍ച്ചക്ക് ഇന്നലെയാണ് യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിര്‍ സെലന്‍സ്കി സമ്മതിച്ചത്.ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ ലോകം വലിയ പ്രതീക്ഷയണ് വയ്ക്കുന്നത്.