Friday, October 18, 2024

HomeMain Storyറഷ്യയുടെ യുക്രൈന്‍ അധിനിവേശം: കമല ഹാരിസ് കിഴക്കന്‍ യൂറോപ്പിലേക്ക്, പോളണ്ടും റുമാനിയയും സന്ദര്‍ശിക്കും

റഷ്യയുടെ യുക്രൈന്‍ അധിനിവേശം: കമല ഹാരിസ് കിഴക്കന്‍ യൂറോപ്പിലേക്ക്, പോളണ്ടും റുമാനിയയും സന്ദര്‍ശിക്കും

spot_img
spot_img


വാഷിങ്ങ്ടൺ : റഷ്യ- യുക്രൈൻ യുദ്ധം തുടരുന്നതിനിടെ യൂറോപ്പ് സന്ദര്‍ശിക്കാന്‍ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്.

അടുത്ത ആഴ്ച യുക്രൈന്റെ അയല്‍ രാജ്യങ്ങളായ പോളണ്ടും റുമാനിയയും കമല ഹാരിസ് സന്ദര്‍ശിക്കും. റഷ്യന്‍ കടന്നുകയറ്റിനെതിരെ പൊരുതുന്ന നാറ്റോയുടെ കിഴക്കന്‍ കിഴക്കന്‍ സഖ്യകക്ഷികള്‍ക്കുള്ള പിന്തുണ പ്രഖ്യാപനം കൂടിയാണ് കമലയുടെ സന്ദര്‍ശനമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

യുറോപ്പ്യന്‍ രാജ്യങ്ങള്‍ക്കുള്ള യു എസിന്റെ പിന്തുണ ഉറപ്പിക്കാനും സന്ദര്‍ശനം സഹായിക്കും. റഷ്യക്കെതിരെ നാറ്റോ നടത്തുന്ന കൂട്ടായ്മ പരിശ്രമങ്ങളേയും സന്ദര്‍ശനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ഡെപ്യൂട്ടി പ്രസ് സെക്രട്ടറി പറഞ്ഞു.

മാര്‍ച്ച്‌ 9-11 തീയതികളില്‍ പോളണ്ടിലെ വാര്‍സോയിലേക്കും റൊമാനിയയിലെ ബുക്കാറെസ്റ്റിലേക്കും ഹാരിസ് യാത്ര തിരിക്കും. പോളണ്ടിലെയും റൊമാനിയയിലെയും നേതാക്കളുമായി കമല ചര്‍ച്ച നടത്തും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments