Friday, October 18, 2024

HomeWorldസപോര്‍ഷ്യയ്ക്ക് പിന്നാലെ അടുത്ത ആണവ നിലയം ലക്ഷ്യമിട്ട് റഷ്യ; തടയണമെന്ന് അമേരിക്ക യുഎന്നില്‍

സപോര്‍ഷ്യയ്ക്ക് പിന്നാലെ അടുത്ത ആണവ നിലയം ലക്ഷ്യമിട്ട് റഷ്യ; തടയണമെന്ന് അമേരിക്ക യുഎന്നില്‍

spot_img
spot_img

ന്യൂയോര്‍ക്ക്: സപോര്‍ഷ്യയ്ക്ക് പിന്നാലെ യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവനിലയവും റഷ്യ ലക്ഷ്യം വെക്കുന്നുവെന്ന് അമേരിക്ക.

യുക്രൈനിലെ രണ്ടാമത്തെ വലിയ ആണവനിലയമായ യുസോക്രെയ്ന്‍സ്ക് റഷ്യ ലക്ഷ്യംവയ്ക്കുന്നുവെന്ന് യുഎസ് അംബാസിഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു. യുഎന്‍ രക്ഷാസമിതി യോഗത്തിലാണ് അമേരിക്കന്‍ അംബാസിഡര്‍ ആരോപണം ഉന്നയിച്ചത്.

റഷ്യന്‍ സൈന്യം നിലയത്തിന്‍റെ 20 മൈല്‍ അകലെയെന്നും നിലയം ലക്ഷ്യമാക്കി നീങ്ങുകയാണെന്നും അമേരിക്ക വ്യക്തമാക്കി. റഷ്യയുടെ നീക്കം തടയാന്‍ അന്താരാഷ്ട്ര സമൂഹം ഒന്നിച്ചുനിന്ന് ആവശ്യപ്പെടണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. സപോര്‍ഷ്യ ആണവനിലയത്തിന് നേര്‍ക്കുണ്ടായ റഷ്യന്‍ ആക്രമണത്തെ ആണവ ഭീകരതയെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി ആരോപിച്ചു.

ചെര്‍ണോബിലിലെ ആണവ നിലയം കഴിഞ്ഞ പത്തുദിവസമായി റഷ്യന്‍ സൈന്യം വളഞ്ഞിരിക്കുകയാണ്. ഇവിടത്തെ ജീവനക്കാര്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരിക്കുകയാണെന്ന് സ്ലാവുച്ച്‌ മേയര്‍ യൂറി ഫോമിചെവ് പറഞ്ഞു. കഴിഞ്ഞദിവസം റഷ്യ ആക്രമിച്ച സപോര്‍ഷ്യ ആണവ നിലയത്തിന്റെ നിയന്ത്രണം യുക്രൈന്‍ തിരികെ പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments