കീവ്: യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലന്‍സ്‌കി ആയുധം താഴെ വയ്ക്കുംവരെ യുദ്ധം തുടരുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍.
റഷ്യ-യുക്രെയ്ന്‍ സമാധാനചര്‍ച്ച നാളെ നടക്കാനിരിക്കെയാണ് പുടിന്റെ ഭീഷണി.
മരിയുപോളില്‍ പൊതുജനങ്ങള്‍ക്ക് സംഘര്‍ഷപ്രദേശം ഒഴിഞ്ഞുപോകുന്നതിനുള്ള സുരക്ഷിത ഒരുക്കാന്‍ കഴിയാത്തതിന് കാരണം യുക്രെയ്‌നാണെന്ന് റഷ്യ കുറ്റപ്പെടുത്തി. അതേ ആരോപണം റഷ്യക്കെതിരേ യുക്രെയ്‌നും ഉയര്‍ത്തി.
യുക്രെയ്‌നിലെ തന്ത്രപ്രധാനപ്രദേശമായ അസൊവില്‍ ഇപ്പോള്‍ വെള്ളമോ വെളിച്ചമോ ഭക്ഷണമോ ലഭ്യമല്ല. മരിയുപോളില്‍ സുരക്ഷാ ഇടനാഴി സൃഷ്ടിക്കാനുള്ള രണ്ടാം ശ്രമവും പരാജയപ്പെട്ടിരിക്കുകയാണ്.
പ്രദേശത്തുനിന്ന് 400000 പേരെ ഒഴിപ്പിക്കാനുള്ള നീക്കം ഇന്നും പരാജയപ്പെട്ടു. ഒഴിപ്പിക്കുന്ന സമയത്ത് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കാനുള്ള ശ്രമവും വൃഥാവിലായി.
നഗരത്തിലെ സുരക്ഷിത സ്ഥാനങ്ങളില്‍ റഷ്യ ബോംബുകള്‍ വര്‍ഷിക്കുന്നതായി യുക്രെയ്ന്‍ പട്ടാളം ടെലിവിഷന്‍ സന്ദേശത്തില്‍ ആരോപിച്ചു.
വെടിനിര്‍ത്തല്‍ പരാജയപ്പെടാന്‍ കാരണം യുക്രെയ്‌നാണെന്ന് ഡൊനെറ്റ്‌സ്‌ക് വിമത ഭരണകൂടത്തിന്റെ വക്താവ് ആരോപിച്ചു.
റഷ്യ ജനങ്ങള്‍ പാര്‍ക്കുന്ന പ്രദേശങ്ങളിലേക്ക് ബോംബിടുന്നതായി ബ്രിട്ടീഷ് രഹസ്യാന്വേഷണ വകുപ്പും ആരോപിച്ചു. ഖര്‍കിവ്, ചെര്‍നിഹിവ്, മുരിയുപോള്‍ എന്നിവിടങ്ങളിലാണ് കനത്ത ഷെല്ലിങ് നടക്കുന്നത്. 1999ല്‍ ചെച്‌നിയയിലും സിറിയയിലും റഷ്യ ഇതേ തന്ത്രമാണ് പയറ്റിയതെന്ന് മിലിറ്ററി ഇന്റലിജന്‍സ് ആരോപിച്ചു.