ലണ്ടന്‍: യുകെയില്‍ നിന്നുള്ള ഒരു തത്തക്കാകെ ഡിപ്രെഷൻ , കാരണം അതിന്റെ ഉടമ മരിച്ചത് തന്നെ.
യുകെ സൗത്ത് വെയില്‍സിലെ റേച്ചല്‍ ലെതറിന്റെ വീട്ടിലാണ് ജെസി എന്ന ഈ തത്തയുള്ളത് . ആ ഫ്രിക്കന്‍ ഗ്രേ വിഭാഗത്തിലുള്ള തത്തയ്ക്ക് ഒന്‍പത് വയസാണ് . വിഷാദരോഗം പിടിപെട്ട തത്ത തൂവലുകള്‍ സ്വയം കൊത്തിപ്പറിക്കുന്നതും വെറുതെ സംസാരിക്കുന്നതും പതിവാക്കിയിരിക്കുകയാണെന്ന് റേച്ചല്‍ പറയുന്നു. ഏതെങ്കിലും ത്വക്ക് രോഗം പിടിപെട്ടത് മൂലമാകും തൂവലുകള്‍ സ്വയം നശിപ്പിക്കുന്നതെന്നാണ് ഉടമ ആദ്യം കരുതിയത്. എന്നാല്‍ തത്തയെ നിരീക്ഷിച്ചപ്പോള്‍ അതിന്റെ പെരുമാറ്റത്തിന് എന്തോ മാറ്റമുണ്ടെന്ന് റേച്ചലിന് മനസിലായി.
തുടര്‍ന്ന് തത്തയെ ഹെല്‍ത്ത് ആനിമല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും പരിശോധിക്കുകയുമായിരുന്നു. നന്നായി സംസാരിക്കുകയും ശബ്ദമുണ്ടാക്കുകയും തമാശകള്‍ പറയുകയും ചെയ്യുന്ന ജെസി ഇപ്പോള്‍ ഗുഡ്‌ബൈ എന്ന വാക്കല്ലാതെ മറ്റൊന്നും ഉച്ചരിക്കാന്‍ തയ്യാറല്ല. എല്ലാവരോടും മോശം രീതിയിലാണ് പെരുമാറുന്നത്. വിഷാദാവസ്ഥയിലുള്ളവരെ പോലെയാണ് തത്തയുടെ രീതികളെന്നും ചീത്ത പറയുന്നത് പതിവാക്കിയെന്നും റേച്ചല്‍ പറഞ്ഞു.
ഉടമയുടെ മരണം താങ്ങാനാകാതെ വന്നതിനാലാകാം തത്ത മോശം രീതിയില്‍ പെരുമാറുന്നതെന്ന് ഹെല്‍ത്ത് ആനിമല്‍ സെന്ററിലെ അധികൃതര്‍ പറഞ്ഞു. പഴയ ഉടമയെ പോലെ സ്‌നേഹിക്കുകയും പെരുമാറുകയും ചെയ്താല്‍ തത്ത വളരെ വേഗം പഴയസ്ഥിതിയിലെത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ജെസിയെ സാധാരണ ഗതിയിലേക്ക് കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് റേച്ചല്‍.