Tuesday, January 14, 2025

HomeMain Storyറഷ്യക്കാരേ മടങ്ങി പോകൂ , യുക്രൈന്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച് യൂറോപ്പ്

റഷ്യക്കാരേ മടങ്ങി പോകൂ , യുക്രൈന്‍ ആക്രമണത്തിനെതിരെ പ്രതിഷേധിച്ച് യൂറോപ്പ്

spot_img
spot_img


കീവ്: യുക്രൈന്‍ അധിനിവേശത്തില്‍ റഷ്യക്കെതിരെ യൂറോപ്പിലാകെ പ്രതിഷേധം പുകയുന്നു. റഷ്യക്കാരെ നാട്ടിലേക്ക് മടക്കി അയക്കണമെന്ന ആവശ്യം യൂറോപ്പ്യന്‍ രാജ്യങ്ങളിലാകെ അലയടിക്കുകയാണ്. ആക്രമണം 12ാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ ഞായറാഴ്ച ആയിരക്കണക്കിനാളുകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി.

തെരുവിലേക്ക് ആയിരങ്ങളാണ് പ്രതിഷേധവുമായി എത്തിയത്. ശനിയാഴ്ച്ച മുതല്‍ തന്നെ പ്രതിഷേധം ശക്തമായിരുന്നു. റഷ്യക്കെതിരായ രോഷം റഷ്യക്കാര്‍ക്കെതിരെ തിരിയുമോ എന്ന ഭയം ശക്തമാണ്.

ബ്രസ്സല്‍സില്‍ പ്രതിഷേധവുമായി അയ്യായിരം പേരാണ് റാലി സംഘടിപ്പിച്ചത്. യുക്രൈന്റെ പതാക ഉയര്‍ന്ന് നിന്ന പ്രതിഷേധമായിരുന്നു ഇത്. റഷ്യക്കാരെ നാട്ടിലേക്ക് മടങ്ങൂ, യുദ്ധത്തോട് നോ പറയൂ, യൂറോപ്പ്, ധീരരായിരിക്കൂ, എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ ഇപ്പോള്‍ ചെയ്യൂ എന്നായിരുന്നു മുദ്രാവാക്യങ്ങള്‍.

പുടിനെ കൊലയാളിയായി വിശേഷിപ്പിച്ച് ഫ്രഞ്ച് നഗരമായ ടുലൂസിലും പ്രതിഷേധക്കടല്‍ ഇരമ്ബി. യുക്രൈന്റെ വ്യോമപാത അടയ്ക്കണമെന്നും, വ്യോമപാതയെ സംരക്ഷിക്കണമെന്നും പ്രതിഷേധത്തില്‍ ആവശ്യം ഉയര്‍ന്നു. നേരത്തെ നാറ്റോയോട് ഇക്കാര്യം യുക്രൈന്‍ ആവശ്യപ്പെട്ടിരുന്നു.

ഫ്രാന്‍സിലെ തന്നെ ഉത്തര മേഖലയിലെ നഗരമായ കെയ്‌നില്‍ യുക്രൈന്‍ പതാക സ്ഥാപിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് വേദിയായ ഇടമാണിത്. പ്രതിഷേധക്കാര്‍ മഞ്ഞയും നീലയും കലര്‍ന്ന യുക്രൈന്‍ പതാകയുമായിട്ടാണ് എത്തിയത്. ‘യുക്രൈന്‍ ജനത ഒരിക്കലും ഭയക്കരുത്, നിങ്ങളെ ഒരിക്കലും ഞങ്ങള്‍ കൈവിടില്ല, ജനാധിപത്യം, സ്വാതന്ത്ര്യം, സമാധാനം’, ഇങ്ങനെയായിരുന്നു ഒരു പ്ലക്കാര്‍ഡില്‍ കുറിച്ചിരുന്നത്.

സ്‌പെയിൻ തലസ്ഥാന നഗരിയായ മാഡ്രിഡിലും ബാഴ്‌സലോണയിലും, മറ്റ് സുപ്രധാന നഗരങ്ങളിലുമെല്ലാം റഷ്യന്‍ അധിനിവേശത്തിനെതിരെ ശബ്ദമുയര്‍ന്നു. ബാഴ്‌സലോണയിലെ സെന്‍ട്രല്‍ സ്‌ക്വയറില്‍ 800 പേരാണ് ചേര്‍ന്നത്. വ്യോമപാത അടയ്ക്കൂ എന്ന് ഇവരുടെ പ്ലക്കാര്‍ഡുകളിലുണ്ടായിരുന്നു. നാറ്റോ, യുക്രൈന്റെ ആകാശമേഖലയെ സംരക്ഷിക്കൂ, പുടിനെ തടയൂ, യുദ്ധം അവസാനിപ്പിക്കൂ എന്നും മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി.

റഷ്യ യുക്രൈനെ ആക്രമിക്കുകയും,അവരെ തകര്‍ക്കുകയും, സാധാരണക്കാരെ കൊലപ്പെടുത്തുകയുമാണ്. ഞങ്ങള്‍ക്ക് ഉറങ്ങാനോ, ഭക്ഷണം കഴിക്കാനോ സാധിക്കുന്നില്ല. എല്ലാ യുക്രൈൻകാരും ഇതേ അവസ്ഥയിലായിരിക്കും. എന്നാല്‍ യുക്രൈനിലുള്ളവരുടെ അവസ്ഥ വളരെ മോശമാണെന്നും യുക്രൈന്‍ പൗരയായ നതാലിയ ബ്രഡോവ്‌സ്‌ക പറഞ്ഞു. ഇവര്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സ്‌പെയിനിലാണ്.

അധികൃതരുടെ മുന്നറിയിപ്പിനെ അവഗണിച്ച്‌ ആയിരക്കണക്കിന് പേരാണ് റഷ്യയില്‍ പ്രതിഷേധം നടത്തിയത്. 2500 പേരെ പോലീസ് അറസ്റ്റ് ചെയ്തു. യുദ്ധത്തിനെതിരെ പ്രതിഷേധിച്ചുവെന്നാണ് കാരണം. മോസ്‌കോയില്‍ 1700 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്ന് റഷ്യന്‍ പോലീസ് വക്താവ് പറഞ്ഞു. മുന്‍കൂര്‍ അനുമതി വാങ്ങാത്ത പ്രതിഷേധമാണിതെന്ന് പോലീസ് പറുന്നു.

സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ 750 പേര്‍ അറസ്റ്റിലായിട്ടുണ്ട്. 1500 പേര്‍ പങ്കെടുത്ത റാലിയെ തുടര്‍ന്നാണിത്. പ്രതിഷേധക്കാരെ നേരിടാന്‍ ഇലക്‌ട്രിക് ഷോക്കറുകള്‍ പോലീസ് ഉപയോഗിച്ചെന്നും പരാതിയുണ്ട്.

ബ്രിട്ടന്‍, ജര്‍മ്മനി, ബള്‍ഗേറിയ, മോണ്ടിനെഗ്രോ എന്നിവിടങ്ങളിലും പ്രതിഷേധം നടന്നു. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശനിയാഴ്ച ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ പാരീസ്, ന്യൂയോര്‍ക്ക്, റോം, സൂറിച്ച്‌ എന്നിവയുള്‍പ്പെടെ ലോകമെമ്ബാടുമുള്ള നഗരങ്ങളിലെ തെരുവുകളില്‍ ഇറങ്ങി.

Photo Courtesy: www.theguardian.com

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments