കീവ്: രക്തപ്പുഴകളൊഴുകുന്ന യുദ്ധക്കളത്തില്‍ നിന്നിതാ ഒരു സന്തോഷവാര്‍ത്ത, യുദ്ധഭൂമിയില്‍ വീണ്ടുമൊരു വിവാഹമണികിലുക്കം. യുക്രൈന് സേനയിലെ 112 ബ്രിഗേഡിലെ ലെസ്യ, വലേരി എന്നീ സൈനികരാണ് യുദ്ധമുഖത്ത് വിവാഹം കഴിച്ചത്. കീവ് നഗരത്തിലെ ഒരു ചെക് പോയിന്റില്‍ വെച്ചായിരുന്നു വിവാഹം. കീവ് മേയറും നിരവധി സൈനിക ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഇരുവരും സൈനിക ക്യാമ്ബില്‍ സൈനിക വേഷത്തിലാണ് വിവാഹം കഴിച്ചതാണ് ഏറെ കൗതുകകരം. സൈനിക ഉദ്യോഗസ്ഥര്‍ തന്നെയാണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്.