Tuesday, December 24, 2024

HomeNewsIndiaറഷ്യക്കെതിരെ യുക്രൈന്‍ ആര്‍മിയില്‍ ചേർന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി!

റഷ്യക്കെതിരെ യുക്രൈന്‍ ആര്‍മിയില്‍ ചേർന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി!

spot_img
spot_img

കീവ് : യുക്രൈനില്‍ അധിനിവേശം തുടരുന്ന റഷ്യയ്‌ക്കെതിരെ പോരാടാന്‍ യുക്രൈന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥി .

കോയമ്ബത്തൂര്‍ സ്വദേശി 21കാരന്‍ സായ്നികേഷ് രവി ചന്ദ്രനാണ് യുക്രൈന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് റഷ്യക്കെതിരെ പോരാടുന്നത് . സംഭവത്തെ കുറിച്ച്‌ പുറത്തറിഞ്ഞതിന് പിന്നാലെ അധികൃതര്‍ ഇതുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ സായ് നികേശിന്റെ കോയമ്ബത്തൂരിലെ വീട്ടില്‍ എത്തി .

സായ്‌നികേഷ് നേരത്തെ ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ അപേക്ഷിച്ചിരുന്നെന്നും എന്നാല്‍ അവസരം ലഭിച്ചില്ലെന്നുമാണ് രക്ഷിതാക്കള്‍ അധികതരോട് വ്യക്തമാക്കിയത്. 2018 ല്‍ ആണ് സായ്‌നികേഷ് ഖാര്‍കിവിലെ നാഷണല്‍ എയ്റോസ്പേസ് യൂണിവേഴ്സിറ്റിയില്‍ പഠിക്കാന്‍ യുക്രെയ്നിലേക്ക് പോയത് . 2022 ജൂലായ് മാസത്തോടെ പഠനം പൂര്‍ത്തിയാകും . നിലവിലെ യുദ്ധത്തിനിടയില്‍ , കുടുംബത്തിന് സായ്‌നികേഷുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടിരുന്നു .

എംബസിയുടെ സഹായത്തോടെ സായ്‌നികേഷുമായി ബന്ധപ്പെട്ടപ്പോഴാണ് താന്‍ റഷ്യക്കെതിരെ പോരാടുന്നതിനായി യുക്രൈന്‍ സൈന്യത്തോടൊപ്പം ചേര്‍ന്നതായി കുടുംബത്തെ അറിയിച്ചത്. അതേസമയം, ഇന്ത്യന്‍ സൈന്യത്തില്‍ ചേരാന്‍ രണ്ട് തവണ അപേക്ഷ സമര്‍പ്പിച്ച ഇദ്ദേഹത്തിന് രണ്ട് തവണയും അവസരം ലഭിച്ചിരുന്നില്ല. സന്നദ്ധപ്രവര്‍ത്തകര്‍ അടങ്ങുന്ന ജോര്‍ജിയന്‍ നാഷണല്‍ ലെജിയന്‍ അര്‍ദ്ധസൈനിക വിഭാഗത്തിന്റെ ഭാഗമായാണ് രവിചന്ദ്രന്‍ യുക്രേനിയന്‍ സേനയില്‍ ചേര്‍ന്നതെന്ന് തമിഴ്നാട് സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തില്‍ അവസരം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇദ്ദേഹം യു എസ് സൈന്യത്തില്‍ ചേരാന്‍ പറ്റുമോ എന്ന കാര്യം കോണ്‍സുലേറ്റില്‍ അന്വേഷിച്ചിരുന്നു . എന്നാല്‍ അതിനും സാധിക്കാതെ വന്നതോടെയാണ് 2018 സെപ്റ്റംബറില്‍ ഖാര്‍കിവില്‍ നാഷണല്‍ എയ്റോസ്പേസ് യൂണിവേഴ്സിറ്റി ചേരാന്‍ സായ്‌നികേഷ് തീരുമാനിച്ചത് . 2021 ജൂലൈയില്‍ , ഇന്ത്യ സന്ദര്‍ശിച്ച്‌ രവിചന്ദ്രന്‍ ഒന്നര മാസത്തോളം താമസിച്ചിരുന്നു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments