കീവ്: എവിടേയും പോയി ഒളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി യുക്രെയ്ന് പ്രസിഡന്റ് വൊളോഡിമര്‍ സെലന്‍സ്കി.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ച വീഡിയോ
യിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. തനിക്കാരേയും പേടിയില്ലെന്നും എവിടെയും ഒളിച്ചിരിക്കുകയല്ലെന്നും സെലന്‍സ്കി അറിയിച്ചു. കീവിലെ ബാങ്കോവ സ്ട്രീറ്റിലാണ് താമസിക്കുന്നത്. ഒളിച്ചിരിക്കുകയല്ല, ആരേയും പേടിക്കുന്നുമില്ല , സെലന്‍സ്കി വീഡിയോയില്‍ പറഞ്ഞു.
യുക്രെയ്ന് പതാകയ്ക്ക് സമീപം ഒരു ഡെസ്കില്‍ ഇരുന്നുകൊണ്ടാണ് സെലന്‍സ്കി വീഡിയോ പങ്കുവെച്ചത്. ‘ഞങ്ങള്‍ പ്രതിരോധത്തിന്റെ 12-ാം ദിനം പിന്നിടുകയാണ്. ഇവിടെത്തന്നെ ഞങ്ങളുണ്ട്.. എല്ലാവരും പ്രയത്നിച്ച് കൊണ്ടിരിക്കുകയാണ്. എന്റെ സംഘത്തോടൊപ്പം ഞാന്‍ കീവില്‍ തുടരുകയാണ്.’ സെലന്‍സ്കി പറഞ്ഞു.
സെലന്‍സ്കിയുടെ ജീവന് തലനാരിഴയ്ക്കാണ് റഷ്യന്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഫെബ്രുവരി 24ന് പുടിന് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ആക്രമണം നടന്നുവെന്നാണ് റിപ്പോര്‍ട്ട്.