Friday, October 18, 2024

HomeCinemaബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി 'പവര്‍സ്റ്റാറി'ന്റെ സ്വിച് ഓണ്‍

ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ‘പവര്‍സ്റ്റാറി’ന്റെ സ്വിച് ഓണ്‍

spot_img
spot_img

കണ്ണൂര്‍: ബാബു ആന്റണിയെ കേന്ദ്ര കഥാപാത്രമാക്കി ഉമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘പവര്‍സ്റ്റാറി’ന്റെ സ്വിച് ഓണ്‍ ഈ മാസം അവസാനം തുടക്കം. മാര്‍ച് 31ന് കണ്ണൂരില്‍ നടക്കുമെന്ന് ഉമര്‍ ലുലു തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ബാബു ആന്റണിയെ കൂടാതെ ചിത്രത്തില്‍ ബാബുരാജ്, അബു സലിം, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ കന്നട യുവതാരം ശ്രേയസ്സ് മഞ്ജുവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

നീണ്ട മുടിയും കാതില്‍ കുരിശിന്റെ കമ്മലുമിട്ട് മാസ് ലുകിലാണ് ചിത്രത്തില്‍ ബാബു ആന്റണി എത്തുന്നത്. ഒരു കാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ബാബു ആന്റണിയുടെ പഴയ ലുകിനെ ഓര്‍മപ്പെടുത്തുന്നതിനാണ് ചിത്രത്തിലെ ലുകെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

ഉമര്‍ ലുലുവിന്റെ ആദ്യ മാസ് ചിത്രമാണ് ‘പവര്‍സ്റ്റാര്‍’. അതേസമയം, കൊകൈന്‍ പ്രമേയമാകുന്ന ചിത്രത്തില്‍ നായികയോ പാട്ടുകളോ ഇല്ല. മംഗലാപുരം, കാസര്‍കോട്, കൊച്ചി എന്നിവയാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments