Friday, October 18, 2024

HomeWorldറഷ്യക്കെതിരെ പോരാടാന്‍ യുക്രേനിയന്‍ സ്ത്രീകള്‍ സൈന്യത്തില്‍ ചേരുന്നു

റഷ്യക്കെതിരെ പോരാടാന്‍ യുക്രേനിയന്‍ സ്ത്രീകള്‍ സൈന്യത്തില്‍ ചേരുന്നു

spot_img
spot_img

കീവ്: യുദ്ധം തുടരുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ പോരാടാന്‍ യുക്രേനിയന്‍ സൈന്യത്തിന് പിന്തുണ നല്‍കി സ്ത്രീകളും സൈന്യത്തില്‍ ചേരുന്നു.

യുദ്ധത്തില്‍ തകര്‍ന്ന രാജ്യത്തെ വനിതാ സേന റഷ്യന്‍ സൈന്യത്തോട് പോരാടുമെന്നും യുദ്ധത്തില്‍ വിജയിക്കുമെന്നും പ്രതിജ്ഞയെടുത്തു. കുട്ടികളെ സുരക്ഷിത മേഖലകളിലേക്ക് കൊണ്ടുപോയി, സ്ത്രീകള്‍ യുക്രൈന്‍ സൈന്യത്തില്‍ ചേരാന്‍ തയാറാണെന്നും ‘നമ്മുടെ ഭൂമി സംരക്ഷിക്കാന്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നും’ മറ്റും വനിതാ നേതാവ് പറയുന്ന ഒരു വീഡിയോ സന്ദേശം പുറത്തുവന്നു. അന്താരാഷ്ട്ര വനിതാ ദിനമായ മാര്‍ച് എട്ടിനാണ് വീഡിയോ സന്ദേശം പുറത്തുവന്നത്.

മൂന്നാം റൗന്‍ഡ് ചര്‍ചകള്‍ക്ക് ശേഷവും ഫലമുണ്ടാകാത്ത സാഹചര്യത്തിലാണ് വനിതകള്‍ സേനയില്‍ ചേരാന്‍ തയാറായിരിക്കുന്നത്. വോളോദിമര്‍ സെലെന്‍സ്‌കി യുദ്ധത്തില്‍ വിജയിക്കുമെന്നും അവര്‍ പ്രതിജ്ഞ ചെയ്യുന്നു.

Photo courtesy; The teal mango

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments