Friday, October 18, 2024

HomeMain Storyസുമിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു: 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് പുറപ്പെട്ടു

സുമിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചു: 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് പുറപ്പെട്ടു

spot_img
spot_img

ദില്ലി: കിഴക്കന്‍ യുക്രേനിയന്‍ നഗരമായ സുമിയില്‍ റഷ്യന്‍ ആക്രമണത്തില്‍ നിന്ന് സാധാരണക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കുന്ന സുരക്ഷിത ഇടനാഴികള്‍ ചൊവ്വാഴ്ച മുതല്‍ വീണ്ടും തുറന്നു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അടക്കം കുടുങ്ങിക്കിടക്കുന്ന നഗരങ്ങളില്‍ ഒന്നാണ് സുമി. റഷ്യയുടെ അധിനിവേശം 13 ദിവസങ്ങള്‍ പിന്നിടുമ്ബോഴാണ് സുമിയില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നത്. 11 മണിക്കൂര്‍ സമയമാണ് ഒഴിപ്പിക്കലിന് അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്.

സുമിയില്‍ നിന്ന് വിദേശ പൗരന്മാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരെ ഒഴിപ്പിക്കല്‍ ആരംഭിച്ചതായി യുക്രേനിയന്‍ അധികൃതര്‍ അറിയിച്ചു. ഇത്തരം കൂടുതല്‍ ഇടനാഴികള്‍ തുറക്കണമെന്ന് യുക്രൈന്‍ റഷ്യയോട് ആവശ്യപ്പെട്ടിട്ടുണ്ട്.’

കിഴക്കന്‍ നഗരമായ സുമിയില്‍ നിന്ന് സിവിലിയന്മാരെ ഒഴിപ്പിക്കാന്‍ യുക്രൈയ്ന്‍ സമയം രാവിലെ 9 മുതല്‍ രാത്രി 9 വരെ വെടിനിര്‍ത്തലിന് ഇരുപക്ഷവും സമ്മതിച്ചതായി യുക്രേനിയന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് ചൊവ്വാഴ്ച പറഞ്ഞു. സുമിയില്‍ നിന്ന് ഒഴിപ്പിക്കപ്പെട്ടവരില്‍ ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള വിദേശ വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ബസ്സുകളിലോ സ്വകാര്യ കാറുകളിലോ ഒഴിപ്പിച്ച സിവിലിയന്‍മാരുമൊത്തുള്ള ആദ്യത്തെ വാഹനവ്യൂഹം യുക്രേനിയന്‍ നഗരമായ പോള്‍ട്ടാവയിലേക്കുള്ള ഒരൊറ്റ റൂട്ടില്‍ രാവിലെ 10 മണിക്ക് പുറപ്പെട്ടു. അന്താരാഷ്ട്ര റെഡ് ക്രോസിന് അയച്ച കത്തില്‍ റഷ്യയുടെ പ്രതിരോധ മന്ത്രാലയം ഇത് അംഗീകരിച്ചതായി അവര്‍ പറഞ്ഞു. സുമിയിലേക്ക് മാനുഷിക സഹായം എത്തിക്കുന്നതിനും ഇടനാഴി ഉപയോഗിക്കുമെന്നും അവര്‍ വ്യക്തമാക്കി.

അതേസമയം, ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ 694 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായി ബസ് സുമിയില്‍ നിന്നും പുറപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. സുമിയില്‍ നിന്നും 175 കിലോ മീറ്റര്‍ അകലെയുള്ള പോള്‍ട്ടോവ നഗരത്തിലേക്കാണ് വിദ്യാര്‍ത്ഥികളെ മാറ്റുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments