Saturday, October 19, 2024

HomeNewsKeralaവീടിന് തീ പിടിച്ച് പിഞ്ച് കുഞ്ഞടക്കം അഞ്ച് പേർ വെന്തുമരിച്ച സംഭവം ; മരണകാരണം...

വീടിന് തീ പിടിച്ച് പിഞ്ച് കുഞ്ഞടക്കം അഞ്ച് പേർ വെന്തുമരിച്ച സംഭവം ; മരണകാരണം പുകശ്വസിച്ചത്

spot_img
spot_img


തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീ പിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. എട്ട് മാസം പ്രായമുള്ള കൈകുഞ്ഞ് ഉള്‍പ്പടെയാണ് വെന്തുമരിച്ചത്. ദളവാപുരം രാഹുല്‍ നിവാസില്‍ പ്രതാപന്‍ (62), ഭാര്യ ഷേര്‍ലി (53), ഇളയ മകന്‍ അഖില്‍ (24), മൂത്ത മകന്റെ ഭാര്യ അഭിരാമി (25),എട്ട് മാസം പ്രായമുള്ള റയാന്‍ എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകന്‍ നിഖില്‍ (29) ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. നിഖിലിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ അഗ്നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു. ഇരു നില വീടിന്റെ മുഴുവന്‍ ഭാഗത്തേയ്ക്കും തീ ആളി പടര്‍ന്നിരുന്നു. കാലത്ത് ആറ് മണിയോടെയാണ് തീ അണയ്ക്കാന്‍ സാധിച്ചത്. വീടിന് പുറത്ത് നിര്‍ത്തിയിട്ടിരുന്ന വണ്ടികളും കത്തി നശിച്ചു

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീ പിടിത്തത്തിനിടയാക്കിയതെന്നാണ് പ്രാഥമിക വിവരം. പുറത്ത് പാര്‍ക്ക് ചെയ്തിരുന്ന ബൈക്കുകള്‍ക്ക് തീ പിടിക്കുകയും പിന്നീട് അത് വീട്ടിലേക്ക് പടരുകയുമായിരുന്നുവെന്നാണ് അയല്‍വാസികള്‍ നല്‍കുന്ന വിവരം.

രാത്രി പുറത്തിറങ്ങിയ അയല്‍വാസിയാണ് വീടിന് തീ പിടിച്ച വിവരം ആദ്യമായി അറിയുന്നത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും ഫയര്‍ ഫോഴ്‌സിനെയും വിവരമറിയിക്കുകയായിരുന്നു. ഫയര്‍ ഫോഴ്‌സെത്തി ഏറെ പാടുപെട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

അഗ്‌നിശമനസേനയും നാട്ടുകാരും ഏറെ പണിപ്പെട്ടാണ് തീ അണച്ച് എല്ലാവരെയും പുറത്തെത്തിച്ചത്. അപ്പോള്‍ ഒരാള്‍ക്ക് മാത്രമേ ജീവനുണ്ടായിരുന്നുള്ളൂ. എല്ലാവരേയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments