Saturday, March 15, 2025

HomeAmericaമക്ഡൊണാൾഡ്‌സ്, സ്റ്റാര്‍ബക്‌സ്, പെപ്‌സി റഷ്യന്‍ സേവനം അവസാനിപ്പിക്കുന്നു

മക്ഡൊണാൾഡ്‌സ്, സ്റ്റാര്‍ബക്‌സ്, പെപ്‌സി റഷ്യന്‍ സേവനം അവസാനിപ്പിക്കുന്നു

spot_img
spot_img

പി പി ചെറിയാൻ

വാഷിംഗ്ടണ്‍ ഡി: യുക്രൈനെ കീഴടക്കുന്നതിനുള്ള റഷ്യന്‍ പ്രസിഡന്റ് പുടിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ചു.

പതിനായിര കണക്കിന് സാധാരണക്കാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയും ലോകരാഷ്ട്രങ്ങളുടെ വെടിനിര്‍ത്തല്‍ അഭ്യര്‍ത്ഥന അംഗീകരിക്കാതെ, അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചും, ലക്ഷക്കണക്കിന് അഭയാര്‍ത്ഥികള്‍ പാലായനം ചെയ്യേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്ത യുദ്ധം അവസാനിപ്പിക്കുന്നതിന് റഷ്യ തയ്യാറാകാത്ത സാഹചര്യത്തില്‍ അമേരിക്ക ആസ്ഥാനമായ റഷ്യയില്‍ ഹോട്ടല്‍ വ്യവസായ രംഗത്തെ പ്രമുഖ മെക്ക് ഡൊണാള്‍ഡ്, സ്റ്റാര്‍ബക്ക്‌സ്, പെപ്‌സി തുടങ്ങിയ റസ്റ്റോറന്റുകള്‍ താല്‍ക്കാലികമായി അടച്ചുപൂട്ടാനുള്ള തീരുമാനം അധികൃതര്‍ പ്രഖ്യാപിച്ചു.

62,000 ജീവനക്കാരുള്ള 850 മെക്ക് ഡൊണാള്‍ഡ് റസ്റ്റോറന്റുകള്‍ അടച്ചുപൂട്ടുമ്പോള്‍ ഇത്രയും ജീവനക്കാര്‍ക്ക് ലഭിച്ചിരുന്ന വേതനം തുടര്‍ന്നും ലഭിക്കുന്നതിനുള്ള ക്രമീകരണം ചെയ്തിട്ടുള്ളതായി മെക്ക്‌ഡൊണാള്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് കെംപ്‌സിസിന്‍സ്‌ക്കി അറിയിച്ചു.

മുപ്പതു വര്‍ഷമായി മെക്ക് ഡൊണാള്‍ഡ് റെസ്റ്റോറന്റ് റഷ്യയില്‍ പ്രവര്‍ത്തിക്കുന്നു. യുദ്ധം മൂലം ദുരിതം അനുഭവിക്കേണ്ടി വരുന്ന യുക്രെയ്ന്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്റര്‍നാഷ്ണല്‍ റെഡ് ക്രോസ്സിന് മെക്ക് ഡൊണാള്‍ഡ് സംഭാവനയായി 3.8 റൂബിള്‍ നല്‍കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments