Tuesday, December 24, 2024

HomeAmericaബാങ്കില്‍ പണം പിന്‍വലിക്കാനെത്തി: 'ബ്ലാക്ക് പാന്തര്‍' സംവിധായകന്‍ അറസ്റ്റില്‍

ബാങ്കില്‍ പണം പിന്‍വലിക്കാനെത്തി: ‘ബ്ലാക്ക് പാന്തര്‍’ സംവിധായകന്‍ അറസ്റ്റില്‍

spot_img
spot_img

വാഷിംഗ്‌ടണ്‍: ബാങ്കില്‍ പണം പിന്‍വലിക്കാന്‍ എത്തിയ സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാസ്‌കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചെത്തിയ റയാനെ കൊള്ളക്കാരനെന്ന് തെറ്റിദ്ധരിച്ചാണ് ബാങ്ക് ഓഫ് അമേരിക്കയില്‍ നിന്നും അറ്റ്‌ലാന്റ പൊലീസ് അറസ്റ്റ് ചെയ്തത്.

കൗണ്ടറിലെത്തി തന്റെ അക്കൗണ്ടില്‍ നിന്ന് 12000 ഡോളര്‍ പിന്‍വലിക്കണമെന്ന് ടെല്ലറോട് ആവശ്യപ്പെട്ടു. പണം എണ്ണി തിട്ടപ്പെടുത്തുന്നത് മറ്റുള്ളവര്‍ കാണേണ്ടെന്നും രഹസ്യമായി കൈമാറണമെന്നും റയാന്‍ ആവശ്യപ്പെട്ടു എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ റയാന്റെ വാക്കുകളെ ടെല്ലര്‍ തെറ്റിദ്ധരിക്കുയും മോഷ്ടിക്കാനെത്തിയ ആളാണെന്ന് ധരിച്ച്‌ ബാങ്കിലെ അലാറം അമര്‍ത്തുകയുമായിരുന്നു. ഇതോടെ, മേലുദ്യോഗസ്ഥന്‍ ഉടന്‍ തന്നെ പൊലീസുമായി ബന്ധപ്പെടുകയായിരുന്നു.

പൊലീസ് എത്തി റയാനെ വിലങ്ങ് വച്ച്‌ തോക്ക് ചൂണ്ടി അറസ്റ്റ് ചെയ്തു. തുടര്‍ന്ന് റയാന്‍ ആരാണെന്ന് തിരിച്ചറിയുകയും, അദ്ദേഹത്തിന് ബാങ്ക് ഓഫ് അമേരിക്കയില്‍ അക്കൗണ്ടുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തതിന് ശേഷമാണ് പൊലീസിന് അബദ്ധം മനസ്സിലായത്.

സംഭവത്തില്‍ ബാങ്ക് ഓഫ് അമേരിക്കയും അറ്റലാന്റ പൊലീസും സംവിധായകനോട് മാപ്പ് പറഞ്ഞു.

ബ്ലാക്ക് പാന്തര്‍ എന്ന ഹിറ്റ് ചിത്രം ഒരുക്കിയ സംവിധായകനാണ് റയാന്‍ കൂഗ്ലര്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments