ഷാജീ രാമപുരം
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്ക് മലയാളീ അസോസിയേഷന്റെ (നൈമ) വിമന്‍സ് ഫോറം കോര്‍ഡിനേറ്റേഴ്സ് ആയി നൂപ മേരി കുര്യന്‍, ലിഷ തോമസ്, സോന്‍സി ആര്‍.രാജന്‍, സ്മിത രാജേഷ് എന്നിവരും യൂത്ത് ഫോറം കോര്‍ഡിനേറ്റേഴ്സ് ആയി മെല്‍വിന്‍ മാമ്മനും, ക്രിസ്റ്റോ എബ്രഹാമും ചുമതലയേറ്റു.
പ്രസിഡന്റ് ലാജി തോമസിന്റെ അധ്യക്ഷതയില്‍ കൂടിയ എക്‌സിക്യൂട്ടിവ് യോഗം 2022 – 2023 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ തയ്യാറാക്കി. പ്രവര്‍ത്തന ഉത്ഘാടനം ന്യൂയോര്‍ക്കിലെ ഫ്‌ലോറല്‍ പാര്‍ക്കിലുള്ള ടൈസണ്‍ സെന്ററില്‍ വെച്ച് ഏപ്രില്‍ 23 ശനിയാഴ്ച്ച വിപുലമായി നടത്തുവാന്‍ തീരുമാനിച്ചു.
പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മെയ് മാസം 21ന് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റും, ജൂണ്‍ 18 ന് പിക്ക്‌നിക്കും, നവംബര്‍ 5 ന് ഫാമിലി നൈറ്റും, കൂടാതെ വിവിധ കമ്മ്യൂണിറ്റി, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ തീരുമാനിക്കുകയും ഇതിനായി വിവിധ കോര്‍ഡിനേറ്റേഴ്സിനെ ചുമതലപ്പെടുത്തിയതായും സെക്രട്ടറി സിബു ജെയ്ക്കബ് അറിയിച്ചു.
ലാജി തോമസ് (പ്രസിഡന്റ്), സാം തോമസ് (വൈസ് പ്രസിഡന്റ്), സിബു ജെയ്ക്കബ് (സെക്രട്ടറി), ജോര്‍ജ് കൊട്ടാരം (ട്രഷറാര്‍), ജിന്‍സ് ജോസഫ് (ജോയിന്റ് സെക്രട്ടറി), സജു തോമസ് (ജോയിന്റ് ട്രഷറാര്‍), കമ്മറ്റി അംഗങ്ങളായി ബിജു ജോണ്‍, ജെയ്‌സണ്‍ ജോസഫ്, മാത്യുക്കുട്ടി ഈശോ, ബിബിന്‍ മാത്യു, ബിനു മാത്യു, പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ ഡോണ്‍ തോമസ്, ഓഡിറ്റേഴ്‌സ് ഡോ.ജേക്കബ് തോമസ്, ജോയല്‍ സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
മാത്യു ജോഷ്വാ ചെയര്‍മാനും അനിയന്‍ മൂലയില്‍, ജേക്കബ് കുര്യന്‍, രാജേഷ് പുഷ്പരാജന്‍, മാത്യു വര്‍ഗീസ് എന്നിവര്‍ അംഗങ്ങള്‍ ആയ നാലു വര്‍ഷം കാലാവധിയുള്ള ഒരു ബോര്‍ഡ് ആണ് സംഘടനക്ക് വേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.