Saturday, October 19, 2024

HomeNewsKeralaഐ.എസില്‍ ചേര്‍ന്ന മലയാളി യുവാവ് ചാവേറായി പൊട്ടിത്തെറിച്ചു

ഐ.എസില്‍ ചേര്‍ന്ന മലയാളി യുവാവ് ചാവേറായി പൊട്ടിത്തെറിച്ചു

spot_img
spot_img

ഇസ്​ലാമബാദ്: ഭീകരസംഘടനയായ ഐ.എസില്‍ ചേര്‍ന്ന മലയാളി യുവാവ് അഫ്ഗാനിസ്താനില്‍ ചാവേറായതായി റിപ്പോര്‍ട്ട്​.

ചാവേര്‍ ആക്രമണത്തില്‍ പ​ങ്കെടുക്കുന്നതിനിടെ നജീബ് അല്‍ ഹിന്ദി എന്ന് ഐ.എസ് വൃത്തങ്ങളില്‍ അറിയപ്പെടുന്ന മലയാളി യുവാവ് കൊല്ലപ്പെട്ടതായി ഐ.എസ്-കെ.പി മുഖപത്രമായ ‘വോയ്സ് ഓഫ് ഖുറാസാന്‍’ വെളിപ്പെടുത്തിയതായി ‘ഹിന്ദുസ്ഥാന്‍ ടൈംസ്​’ റിപ്പോര്‍ട്ട്​ ചെയ്തു. കേരളത്തില്‍ നിന്നുള്ള 23കാരനായ എം.ടെക് വിദ്യാര്‍ഥി എന്നാണ് നജീബിനെ ലേഖനത്തില്‍ പരിചയപ്പെടുത്തുന്നത്. ‘വോയ്സ് ഓഫ് ഖുറാസാന്‍’ പ്രസിദ്ധീകരിച്ച നജീബിന്‍റെ ചിത്രവും പത്രം പുറത്തുവിട്ടു.

എന്നാല്‍, ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സ്വന്തം ഇഷ്ടപ്രകാരം കേരളത്തില്‍ നിന്ന് അഫ്ഗാനിസ്താനില്‍ എത്തി ഐ.എസില്‍ ചേര്‍ന്ന നജീബ്, പാകിസ്താന്‍ സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച ദിവസമാണ് ചാവേറാക്രമണത്തില്‍ പങ്കെടുത്തതെന്നും വാര്‍ത്തയില്‍ പറയുന്നു.

എന്നാല്‍ അത് ഏത് ആക്രമണമാണെന്ന് വ്യക്തമാക്കുന്നില്ല

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments