മുംബൈ : നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് മുന്‍ എംഡി ചിത്ര രാമകൃഷ്ണയെ നിയന്ത്രിച്ചിരുന്ന അജ്ഞാതനായ ഹിമാലയന്‍ യോഗി ആനന്ദ് സുബ്രഹ്മണ്യൻ തന്നെയെന്ന് സ്ഥിരീകരിച്ചു.
ചിത്ര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയതെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. ആനന്ദിന്റെ ജാമ്യാപേക്ഷ പ്രത്യേക കോടതി പരിഗണിച്ചപ്പോഴാണ് സിബിഐ ഇക്കാര്യം അറിയിച്ചത്.
എന്‍എസ്ഇ മേധാവിയായിരിക്കെ ചിത്ര സെബിയുമായി ബന്ധപ്പെട്ട രഹസ്യരേഖകള്‍ ഹിമാലയത്തിലെ ഒരു യോഗിക്ക് കൈമാറിയതായാണ് കേസ്. കേസില്‍ അറസ്റ്റു ചെയ്ത എന്‍എസ്ഇ ഗ്രൂപ്പ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ആനന്ദ് സുബ്രഹ് മണ്യവുമായി ചിത്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. അന്വേഷണത്തില്‍ ആനന്ദ് സുബ്രഹ്മണ്യന് തന്നെയാണ് ഹിമാലയന്‍ യോഗിയെന്നും സിബിഐ നേരത്തെ സംശയിച്ചിരുന്നു. ഇതാണ് ചിത്രാ സുബ്രഹ്മണ്യന് നല്കിയ മൊഴിയിലൂടെ സ്ഥിരീകരിച്ചിരിക്കുന്നത്.