ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് തോല്‍വിയില്‍ തനിക്കെതിരെ നടന്ന വിമര്‍ശനങ്ങള്‍ പോസിറ്റീവായി കാണുന്നെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍.
കേരളത്തിലെ പ്രവര്‍ത്തകരില്‍ നിന്നുയര്‍ന്ന പ്രതിഷേധങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയ്ക്ക് ദയനീയ പരാജയമുണ്ടാകുമ്പോൾ പ്രവര്‍ത്തകര്‍ വിഷമിച്ച് പലരീതിയില്‍ പ്രതികരിച്ചെന്നുവരും. ഓരോരുത്തര്‍ക്കും ഓരോ ഭാഷയായിരിക്കും. താനതിനെ പോസിറ്റീവായാണ് കാണുന്നത്.
കേരളത്തിലെ പ്രവര്‍ത്തകര്‍ക്ക് തന്നെ കുറിച്ച് പറയാന്‍ അവകാശമുണ്ട്. വിമര്‍ശനങ്ങള്‍ക്ക് അതീതനല്ല താന്‍, തന്നെയല്ല താന്‍ വഹിക്കുന്ന പദവിയെയാണ് വിമര്‍ശിക്കുന്നതെന്നും വേണുഗോപാല്‍ പറഞ്ഞു.