Friday, October 18, 2024

HomeWorldചെര്‍ണോബില്‍ ആണവ നിലയം സുരക്ഷിതമെന്ന് യുക്രൈൻ ആണവ വിദഗ്ധര്‍

ചെര്‍ണോബില്‍ ആണവ നിലയം സുരക്ഷിതമെന്ന് യുക്രൈൻ ആണവ വിദഗ്ധര്‍

spot_img
spot_img

കീവ്: റഷ്യന്‍ ആക്രമണത്തിൽ യുക്രൈനിലെ ആണവ നിലയങ്ങള്‍ക്ക് തകരാര്‍ സംഭവിച്ചിരിക്കാമെന്ന ആശങ്ക ഒഴിയുന്നു.

ചെര്‍ണോബില്‍ മേഖലയില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തിയെന്ന് യുക്രെയ്ന്‍ ആരോപിച്ചെങ്കിലും ആണവ നിലയത്തിലേക്കല്ല അതിന് സമീപത്തുള്ള സൈനിക കേന്ദ്രങ്ങളാണ് തകര്‍ത്തതെന്ന് റഷ്യ വിശദീകരണം നല്‍കിയിരുന്നു.

ആക്രമണത്തെ തുടര്‍ന്ന് നഷ്ടപ്പെട്ട സാങ്കേതിക ബന്ധം പുന:സ്ഥാപിച്ചെന്നാണ് യുക്രെയ്ന്‍ സ്ഥിരീകരിക്കുന്നത്. റഷ്യന്‍ സൈനികരുടെ നിയന്ത്രണത്തിലുള്ള മേഖലയില്‍ പരിശോധന നടത്താനായെന്നും യുക്രെയ്ന്‍ ആണവ വകുപ്പ് മേധാവി റഫേല്‍ മറീയാനോ ഗ്രോസി അറിയിച്ചു.

യുക്രെയ്‌ന്റെ ആണവ മേഖലയിലെ പ്രമുഖ സ്ഥാപനമായ എനര്‍ഗോ ആറ്റം, പെട്രോ കോറ്റിന്‍ എന്നിവരാണ് ആണവ നിലയം സുരക്ഷിതമെന്ന് പരിശോധനകളിലൂടെ സാക്ഷ്യപ്പെടു ത്തിയത്. രണ്ടു ലൈനുകളില്‍ തകരാര്‍ സംഭവിച്ചിരുന്നെന്നും അതില്‍ ഒരെണ്ണം പരിഹരിച്ചെന്നുമാണ് വിവരം. ആണവ നിലയത്തിലേക്കുള്ള വൈദ്യുത സംവിധാനം പുന:സ്ഥാപിച്ചു. അപകടരമായ രീതിയില്‍ കിടന്നിരുന്ന ആണവ വികിരണ സാദ്ധ്യതകളുള്ള മാലിന്യങ്ങളും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നും കമ്ബനികള്‍ പറഞ്ഞു.

റഷ്യൻ ആക്രമണത്തിന് പിന്നാലെ വൈദ്യുതി തടസ്സപ്പെട്ടത് ആശങ്കയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments