വാഷിംഗ്ടണ്‍: മുന്‍ യു എസ് പ്രസിഡന്റ് ബറാക് ഒബാമക്ക് കോവിഡ് സ്ഥിരീകരിച്ചു.
കോവിഡ് പോസിറ്റീവായ വിവരം ഒബാമ തന്നെയാണ് ട്വിറ്ററില്‍ പങ്കുവച്ചത്.
“എനിക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. കുറച്ച് ദിവസമായി തൊണ്ടയില്‍ ചെറിയ അസ്വസ്ഥത ഉണ്ട്. പക്ഷേ മറ്റ് ബുദ്ധിമുട്ടുകള്‍ ഇല്ല”, ഒബാമ ട്വിറ്ററില്‍ കുറിച്ചു. വാക്സിനേഷനും ബൂസ്റ്റര്‍ ഡോസും എടുത്തതിന്റെ ആശ്വാസവും ഒബാമ പങ്കുവച്ചു. മിഷേലിന്റെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും അദ്ദേഹം അറിയിച്ചു