Friday, October 18, 2024

HomeWorldചൈനയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു

ചൈനയില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നു

spot_img
spot_img

ബീജിംഗ്: ചൈന വീണ്ടും കൊവിഡിന്റെ പിടിയിൽ . കുറച്ച്‌ ദിവസങ്ങളായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്.

ഇന്ന് 5,280 പുതിയ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ലോക്ഡൗണും, വ്യാപക പരിശോധനയും ഏർപ്പെടുത്തിയിട്ടും കൊവിഡ് പ്രതിരോധം പാളുന്നത് രാജ്യത്തിന് തലവേദനയാകുന്നുണ്ട്.

ഫാക്ടറിയുള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ നാളുകളായി അടച്ചിടുന്നത് രാജ്യത്തെ സമ്ബദ്‌വ്യവസ്ഥയ്ക്കും ദോഷമാവുന്നു.


കേസുകള്‍ കുത്തനെ കൂടുന്നതോടെ മൂന്ന് കോടിയിലേറെ പേരാണ് ചൈനയില്‍ ലോക്ക്ഡൗണില്‍ കഴിയുന്നത്. പതിമൂന്നോളം നഗരങ്ങള്‍ പൂര്‍ണ്ണമായും പൂട്ടി, മറ്റ് പല നഗരങ്ങളിലും ഭാഗിക ലോക്ക്ഡൗണും തുടരുന്നു.

വടക്കുകിഴക്കന്‍ പ്രവിശ്യകളിലാണ് കൊവിഡ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒമ്ബത് ദശലക്ഷം ആളുകള്‍ താമസിക്കുന്ന പ്രവിശ്യാ തലസ്ഥാനമായ ചാംഗ്ചുണ്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളിലെ താമസക്കാര്‍ നിയന്ത്രണങ്ങളിലാണ് . ടെക് ഹബ്ബായ ഷെന്‍ഷെനിലും ഫാക്ടറികള്‍ ഉള്‍പ്പടെ അടച്ചിട്ടിരിക്കുകയാണ്.

കൊവിഡ് പോസിറ്റാവായവരെ വീടുകളില്‍ തുടരാന്‍ അധികാരികള്‍ അനുവദിക്കുന്നുണ്ട്.

Photo Courtesy: livehindustan

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments