Friday, October 18, 2024

HomeWorldചന്ദ്രന്റെ അടിത്തട്ടിലെ ഗുഹകള്‍ മനുഷ്യവാസമാക്കന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി

ചന്ദ്രന്റെ അടിത്തട്ടിലെ ഗുഹകള്‍ മനുഷ്യവാസമാക്കന്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സി

spot_img
spot_img

ലണ്ടന്‍: ചന്ദ്രനില്‍ മനുഷ്യവാസം സാധ്യമാക്കാനുള്ള തീവ്രശ്രമങ്ങളാണ് ശാസ്ത്രലോകത്ത് പുരോഗമിക്കുന്നത്. ചന്ദ്രന്റെ അടിത്തട്ടില്‍ ഒളിഞ്ഞുകിടക്കുന്ന ഗുഹകള്‍ കണ്ടെത്തി ഇവയില്‍ മനുഷ്യവാസം സാധ്യമാക്കാന്‍ കഴിയുന്ന പരീക്ഷണ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് യൂറോപ്യന്‍ സ്പേസ് ഏജന്‍സി.

ചന്ദ്രന്റെ അടിയിലുള്ള ഈ ഗുഹകള്‍ പരസ്പരം ബന്ധിതമാണെന്നാണ് ശാസ്ത്രലോകത്തിന്റെ കണക്കുകൂട്ടല്‍. ഗുഹകള്‍ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നതിനാല്‍ നീളമേറിയ അണ്ടര്‍ഗ്രൗണ്ട് ടണലിന് സമാനമായിരിക്കുമെന്നാണ് വിശ്വാസം.

ചന്ദ്രനിലെ വിഭവങ്ങള്‍ തേടിയുള്ള പര്യവേക്ഷണങ്ങള്‍ നടന്നുവരികയാണ്. അതിനിടെയാണ് ചന്ദ്രന്റെ അടിയിലുള്ള ഗുഹകള്‍ കണ്ടെത്തി അവ മനുഷ്യവാസ യോഗ്യമാക്കാനുള്ള പദ്ധതിയെ കുറിച്ച് യൂറോപ്യന്‍ സ്പേസ് ഏജന്‍സി ആലോചിക്കുന്നത്. ഈ ഗുഹകള്‍ ചന്ദ്രന്റെ ചരിത്രം തേടിയുള്ള യാത്രകള്‍ക്ക് കരുത്തുപകരുമെന്നാണ് കണക്കുകൂട്ടല്‍.

കൂടാതെ ഭാവിയില്‍ ചന്ദ്രനില്‍ പര്യവേക്ഷണം നടത്താന്‍ പോകുന്ന ശാസ്ത്രജ്ഞര്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള സൗകര്യം ഈ ഗുഹകളില്‍ ഏര്‍പ്പെടുത്താന്‍ കഴിയുമെന്നുമാണ് പ്രതീക്ഷ.

ചാന്ദ്ര പര്യവേക്ഷണവുമായി ബന്ധപ്പെട്ട രണ്ടു പദ്ധതികളെ ഏകോപിപ്പിച്ചാണ് സംയുക്ത ദൗത്യത്തിന് രൂപം നല്‍കിയത്. ചന്ദ്രന്റെ അടിത്തട്ടിലുള്ള ഗുഹകളില്‍ നടക്കുന്ന പര്യവേക്ഷണം ശാസ്ത്രലോകത്തിന് പുതിയ അറിവുകള്‍ പകര്‍ന്നുനല്‍കുമെന്ന് ശാസ്ത്രജ്ഞന്‍ ഫ്രാന്‍സെസ്‌കോ സൗരോ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments