ന്യൂ ഡൽഹി; റഷ്യയില്‍ നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന്. റഷ്യന്‍ കമ്ബനിയില്‍ നിന്ന് ഐഒസി ക്രൂഡ് ഓയില്‍ വാങ്ങും.
യുക്രെയ്ന് സംഘര്‍ഷത്തിന്റെ ഭാഗമായി പാശ്ചാത്യരാജ്യങ്ങള്‍ റഷ്യക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും റഷ്യന്‍ എണ്ണക്കമ്ബനികളില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന് ഇന്ത്യന്‍ എണ്ണക്കമ്ബനികള്‍ക്ക് നിയന്ത്രണമില്ല.
ഇന്ത്യയ്ക്ക് വിലക്കുറവില്‍ എണ്ണ നല്‍കാമെന്ന് കഴിഞ്ഞ ദിവസം റഷ്യ അറിയിച്ചിരുന്നു. ഉപരോധം ശക്തമായതോടെയാണ് വിലകുറച്ച് ക്രൂഡ് ഓയില്‍ നല്കാന് റഷ്യ തീരുമാനിച്ചത്. ഇന്ത്യക്ക് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിന് നിലവില്‍ തടസമില്ല.
Photo courtesy: economictimes.indiatimes.com