ബെയ്ജിങ് : ചൈനയില്‍ 133 യാത്രക്കാരുമായി പോയ വിമാനം തകര്‍ന്ന് വീണു. ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് തകര്‍ന്ന് വീണത്.
ആളപായം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല.
ഗ്വാംഗ്സിയിലെ വനമേഖലയിലാണ് വിമാനം തകര്‍ന്ന് വീണത്. ഇത് പ്രദേശത്ത് തീ പടരുന്നതിന് കാരണമായി.
കുന്‍മിംഗില്‍ നിന്നു യാത്രികരുമായി പറന്ന് ഉയര്‍ന്ന് അല്‍പ്പനേരത്തിനുള്ളില്‍ വിമാനവുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു.
ഗ്വാങ്സി പ്രവശ്യയിലെ വുഷ്യുയില്‍ ടെങ് കൗണ്ടിയില്‍ വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുവെന്ന് ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൈനീസ് പ്രദേശിക സമയം ഇന്ന് ഉച്ചയ്ക്ക് 13.11 കണ്‍മിങ്ങില്‍ നിന്ന് പുറപ്പെട്ട വിമാനം 15.05 ഗ്വാങ്ചുവില്‍ എത്തിച്ചേരണ്ടതായിരുന്നു.