ചെന്നൈ; റോഡപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര സഹായം നല്‍കുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റുകളും നല്‍കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്.
”റോഡപകടത്തില്‍പ്പെട്ടവരെ സഹായിക്കുകയും ഉടന്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുന്നവര്‍ക്ക് 5000 രൂപ ക്യാഷ് അവാര്‍ഡും അനുമോദന സര്‍ട്ടിഫിക്കറ്റും നല്‍കും”-സ്റ്റാലിന് ട്വീറ്റ് ചെയ്തു.
അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂറില്‍ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ‘ഇന്നുയിര്‍ കാപ്പന്’ എന്ന പദ്ധതി നേരത്തെ സ്റ്റാലിന് പ്രഖ്യാപിച്ചിരുന്നു. 408 സ്വകാര്യ ആശുപത്രികളും 201 സര്‍ക്കാര്‍ ആശുപത്രികളും അടക്കം 609 ആശുപത്രികളിലാണ് ഈ പദ്ധതി നടപ്പാക്കിയത്.
ഒരു ലക്ഷം രൂപ വരെ ചെലവ് വരുന്ന 81 അംഗീകൃത ജീവന്‍രക്ഷാ നടപടിക്രമങ്ങളാണ് ഇതില്‍ ഉള്‍പ്പെടുന്നത്.