പി.പി ചെറിയാന്‍
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ വാര്‍ഷിക യോഗം സ.എസ്.ഐ ജൂബിലി മെമ്മോറിയല്‍ പള്ളിയില്‍ വെച്ച് നടന്നു.
പ്രസ്തുത യോഗം പുതിയ ഭാരവാഹികളായി വിവിധ സഭകളിലെ പ്രതിനിധികളില്‍ നിന്നുമായി റവ. ഷാലു ടി. മാത്യു (പ്രസിഡന്റ്). ഫാ. ജോണ്‍ തോമസ് (വൈസ് പ്രസിഡന്റ്), കളത്തില്‍ വര്‍ഗീസ് (വൈസ് പ്രസിഡന്റ്), തോമസ് ജേക്കബ് (ഷാജി) (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ഗീവര്‍ഗീസ് മാത്യൂസ്, ജിന്‍സണ്‍ പത്രോസ് എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാര്‍. ജോണ്‍ താമരവേലില്‍ (ട്രഷറര്‍) ജോണ്‍ തോമസ് (ജോയിന്റ് ട്രഷറര്‍) തോമസ് തടത്തില്‍ (ഓഡിറ്റര്‍), എന്നിവരെയും വര്‍ഗീസ് കുര്യന്‍, തോമസ് വര്‍ഗീസ്, അച്ചാമ്മ മാത്യു, ബോബിന്‍ വര്‍ഗീസ്, കെ.പി. വര്‍ഗീസ്, എബ്രഹാം സി. തോമസ്, ജോണ്‍ വര്‍ക്കി, പ്രേംസി ജോണ്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍സ്) എന്നിവര്‍ ഉള്‍പ്പെടുന്ന വിപുലമായ കമ്മിറ്റി രൂപികരിച്ചു.