തിരുവനന്തപുരം: ജെബി മേത്തര്‍ (കോണ്‍ഗ്രസ്), എ.എ. റഹിം (സി.പി.എം), പി. സന്തോഷ് കുമാര്‍ (സി.പി.ഐ), എന്നിവര്‍ രാജ്യസഭയിലേക്ക്.
മൂന്ന് പേരുടെയും നാമനിര്‍ദ്ദേശ പത്രികകള്‍ ഇന്നലെ സൂക്ഷ്മ പരിശോധനയില്‍ അംഗീകരിച്ചു.
മൂന്ന് സീറ്റുകളിലേക്ക് മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മാത്രമുള്ളതിനാല്‍ വോട്ടെടുപ്പ് വേണ്ടിവരില്ല. പത്രിക പിന്‍വലിക്കാനുള്ള സമയം നാളെ വൈകിട്ട് മൂന്നിന് അവസാനിച്ചശേഷം വിജയികളെ പ്രഖ്യാപിക്കും. മൂന്ന് മണിക്ക് വിവരം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് വരണാധികാരിയായ നിയമസഭാ സെക്രട്ടേറിയറ്റിലെ അഡിഷണല്‍ സെക്രട്ടറി കവിത ഉണ്ണിത്താന് കൈമാറും. അവിടെ നിന്ന് അനുമതി ലഭിച്ചാലുടന്‍ മൂന്ന് പേരും വിജയിച്ചതായി പ്രഖ്യാപിക്കും.
രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാനാവശ്യമായ സര്‍ട്ടിഫിക്കറ്റ് പിന്നാലെ കൈമാറും. ആവശ്യമായി വന്നാല്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത് 31നാണ്.