ബീജിംഗ് : തിങ്കളാഴ്ച ദക്ഷിണ ചൈനയിലെ ഗ്വാംഗ്ഷി പ്രവിശ്യയില്‍ വുഷൂവിലെ കുന്നിന്‍ പ്രദേശത്ത് 132 പേരുമായി തകര്‍ന്നു വീണ ദ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 എം.യു 5735 വിമാനത്തിലെ യാത്രക്കാര്‍ക്കായി തെരച്ചില്‍ തുടരുന്നു.
ആരെയും ജീവനോടെ കണ്ടെത്തിയതായി വിവരമില്ല. അതേ സമയം, മൃതദേഹങ്ങള്‍ കണ്ടെത്തിയതായുള്ള വിവരങ്ങളും ചൈനീസ് ഭരണകൂടം പുറത്തുവിട്ടിട്ടില്ല. വിമാനത്തിന്റെ ബ്ലാക്ക് ബോക്സും ലഭിച്ചിട്ടില്ലെന്നാണ് സൂചന. പ്രദേശത്തെ മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂലമാകുന്നുണ്ട്.
123 യാത്രക്കാരും 9 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്