Friday, October 18, 2024

HomeMain Storyപ്രധാനമന്ത്രിയെ കണ്ട് ചർച്ച നടത്തി പിണറായി; വൈകിട്ട് മാദ്ധ്യമങ്ങളെ കാണും

പ്രധാനമന്ത്രിയെ കണ്ട് ചർച്ച നടത്തി പിണറായി; വൈകിട്ട് മാദ്ധ്യമങ്ങളെ കാണും

spot_img
spot_img

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് പിണറായി പ്രധാനമന്ത്രിയെ കണ്ടത്.

തുടര്‍ന്ന് വൈകിട്ട് മാദ്ധ്യമങ്ങളെ കാണുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രക്ഷോഭങ്ങളെ മറികടന്ന് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അംഗീകാരം തേടുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ച കൂടിക്കാഴ്ചയില്‍ നടന്നിട്ടുണ്ടെന്നാണ് വിവരം.

സംസ്ഥാനത്ത് കെ-റെയില്‍ പദ്ധതിക്കെതിരെ വലിയ ജനരോഷമുയരുന്ന സാഹചര്യത്തില്‍ അതിരടയാള കല്ലുകള്‍ സ്ഥാപിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണുള്ളത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയില്‍ സര്‍വ്വെക്കല്ലുകള്‍ പോലും സ്ഥാപിക്കാനാകാതെ സര്‍ക്കാര്‍ വെട്ടിലായ ഘട്ടത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ നേരില്‍ക്കണ്ട് വിഷയം അവതരിപ്പിച്ചിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments