ഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ചുകൊണ്ടുള്ള കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലുകള്‍ സുപ്രീം കോടതി അടിയന്തരമായി പരിഗണിക്കില്ല.
സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്ത് ഇക്കാര്യം അഭ്യര്‍ഥിച്ചെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് അനുകൂലമായി പ്രതികരിച്ചില്ല.
പരീക്ഷ അടുത്തുവരികയാണെന്നും വിദ്യാര്‍ഥികള്‍ക്ക് ഒരു വര്‍ഷം നഷ്ടമാവുമെന്നും കാമത്ത് അറിയിച്ചു. വിദ്യാര്‍ഥികളെ സ്‌കൂളില്‍ പ്രവേശിപ്പിക്കാത്ത അവസ്ഥയാണ് ഇപ്പോഴെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ വിഷയം സെന്‍സേഷനലൈസ് ചെയ്യരുതെന്നും പരീക്ഷയുമായി ഇതിനെ ബന്ധിപ്പിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.