Friday, October 18, 2024

HomeMain Storyയുഎസിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ഓള്‍ബ്രൈറ്റിന് ശ്രദ്ധാഞ്ജലി

യുഎസിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി മെഡലിന്‍ ഓള്‍ബ്രൈറ്റിന് ശ്രദ്ധാഞ്ജലി

spot_img
spot_img

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയുടെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന മെഡലിന്‍ ആള്‍ബ്രൈറ്റ് (84) അന്തരിച്ചു.അര്‍ബുദ രോഗത്തെതുടര്‍ന്നു ചികിത്സയിലിരിക്കെയാണ് അന്ത്യം.

1996ല്‍ അന്നത്തെ പ്രസിഡന്‍റായിരുന്ന ബില്‍ ക്ലിന്‍റണ്‍ ഭരണത്തില്‍ സ്റ്റേറ്റ് സെക്രട്ടറിയായി സുപ്രധാന പങ്കു വഹിച്ചു. ഇതിനു മുന്‍പ് ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന റാങ്കിംഗിലുള്ള വനിതയായിരുന്നു. 2001ല്‍ ഈ സ്ഥാനത്തു നിന്നു വിരമിച്ചു. 2012ല്‍ ബറാക് ഒബാമ ഫ്രീഡം മെഡല്‍ നല്‍കി ഇവരെ ആദരിച്ചിരുന്നു.

സ്ത്രീകളോട് ഏറ്റവും ഉയര്‍ന്ന രീതിയില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും വേണമെന്നു മെഡലിന്‍ ഉപദേശിച്ചു. മറ്റുള്ളവര്‍ ചോദ്യങ്ങള്‍ ചോദിക്കണമെന്ന് ആവശ്യപ്പെടുന്നതിനു മുന്‍പു ചോദ്യങ്ങള്‍ ഉന്നയിക്കണമെന്ന് ഇവര്‍ സ്ത്രീകളോട് അഭ്യര്‍ഥിച്ചു.

1937ല്‍ ചെക്കോസ്ലോവാക്യയിലെ പ്രാഗിലായിരുന്നു ജനനം. 1939 ല്‍ കുടുംബം യൂറോപ്പിലേക്കു കുടിയേറി. 1948 ലാണ് ഇവര്‍ അമേരിക്കയില്‍ എത്തുന്നതും ഡെന്‍വറില്‍ ഹൈസ്കൂള്‍ ജീവിതം പൂര്‍ത്തീകരിച്ചതും.

1959 ല്‍ വെല്ലസ്‌ലി കോളജില്‍ നിന്നു ബിരുദം നേടിയ ഇവര്‍ 1968 ല്‍ കൊളംബിയ യൂണിവേഴ്സിറ്റിയില്‍ നിന്നു ബിരുദാനന്തര ബിരുദവും 1976 ല്‍ പിഎച്ച്‌ഡിയും നേടി. കാര്‍ട്ടര്‍ ഭരണത്തില്‍ നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമായിരുന്നു. നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

ഭര്‍ത്താവ്: ജേണലിസ്റ്റ് ജോസഫ്. ഈ ബന്ധത്തില്‍ മൂന്നു പെണ്‍ മക്കളുണ്ട്. 1983 ല്‍ വിവാഹമോചനം നേടി.

പി.പി. ചെറിയാന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments