Friday, October 18, 2024

HomeMain Storyയുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബുകള്‍ പ്രയോഗിച്ചെന്ന് സെലന്‍സ്‌കി

യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബുകള്‍ പ്രയോഗിച്ചെന്ന് സെലന്‍സ്‌കി

spot_img
spot_img

കീവ്: റഷ്യന്‍ അധിനിവേശം തുടരുന്ന യുക്രൈനില്‍ റഷ്യ ഫോസ്ഫറസ് ബോംബുകള്‍ പ്രയോഗിച്ചുവെന്ന ആരോപണവുമായി സെലന്‍സ്‌കി. റഷ്യയുടെ ഈ ആക്രമണത്തില്‍ പുരുഷന്മാരും സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടുവെന്ന് സെലന്‍സ്‌കി പറഞ്ഞു.

അതേ സമയം നാറ്റോ രാജ്യങ്ങളോട് കൂടുതല്‍ സഹായം നല്‍കണമെന്നും സെലന്‍സ്‌കി അഭ്യര്‍ഥിച്ചിട്ടുണ്ട്. ഒരു മാസമായി റഷ്യയുടെ അധിനിവേശത്തെ ചെറുത്തു നില്‍ക്കുന്ന കീവിന് കൂടുതല്‍ മിലിട്ടറി സഹായങ്ങള്‍ നല്‍കണമെന്ന് സെലന്‍സ്‌കി അഭ്യര്‍ഥിക്കുന്നു.

രാജ്യത്തെ ജനങ്ങളെ സംരക്ഷിക്കാന്‍, നഗരങ്ങളെ സംരക്ഷിക്കാന്‍, യുക്രൈനിന് നിയന്ത്രണങ്ങള്‍ ഇല്ലാതെ മിലിട്ടറി സഹായങ്ങള്‍ നല്‍കണമെന്നും റഷ്യ സമാനമായ രീതിയിലാണ് യുക്രൈനില്‍ ആക്രമണം നടത്തുന്നതെന്നും നാറ്റോ പ്രതിനിധികളോട് സെലന്‍സ്‌കി ആവശ്യപ്പെട്ടു.

ഇതുവരെ മിലിട്ടറി സഹായങ്ങള്‍ അനുവദിച്ച പാശ്ചാത്യ രാജ്യങ്ങള്‍ക്ക് നന്ദി പറഞ്ഞ യുക്രൈന്‍ പ്രസിഡന്റ് ഡിഫന്‍സീവ് ആയുധങ്ങളോടൊപ്പം ഒഫന്‍സീവ് ആയുധങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടു. നിങ്ങളുടെ യുദ്ധവിമാനങ്ങളില്‍ നിന്ന് ഒരു ശതമാനം മാത്രം മതി, അതുപോലെ ടാങ്കുകളില്‍ നിന്ന് ഒരു ശതമാനവും തന്നാല്‍ മതിയെന്നും സെലന്‍സ്‌കി നാറ്റോ പ്രതിനിധികളോട് പറഞ്ഞു.

അതേ സമയം റഷ്യക്കെതിരായ പോരാട്ടത്തില്‍ യുക്രൈനെ സഹായിക്കാന്‍ ബ്രിട്ടന്‍ രംഗത്തെത്തി. 6,000 മിസൈലുകളും 2.5 കോടി പൗണ്ട് സാമ്പത്തിക സഹായമായും യുക്രൈന് നല്‍കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍പറഞ്ഞു. യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാറ്റോ, ജി 7 ഉച്ചകോടികള്‍ നടക്കുന്നതിന് തൊട്ടുമുമ്പാണ് ടാങ്ക് വേധ മിസൈലുകളും ഉഗ്രശേഷിയുള്ള ആയുധങ്ങളുമടക്കമുള്ള സഹായപ്രഖ്യാപനം ബ്രിട്ടന്‍ നടത്തിയത്.

യുക്രൈന് മെച്ചപ്പെട്ട പ്രതിരോധ പിന്തുണ നല്‍കിയും റഷ്യക്കെതിരായ സാമ്പത്തിക ഉപരോധങ്ങള്‍ ഇരട്ടിയാക്കിയും അവര്‍ക്കെതിരായ പ്രതിരോധം ശക്തമാക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി പാശ്ചാത്യ സഖ്യകക്ഷികളോട് അഭ്യര്‍ഥിച്ചതായി അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments